Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ്ടൂര്‍ » കാലാവസ്ഥ

ഗുണ്ടൂര്‍ കാലാവസ്ഥ

ഒക്ടോബര്‍ , നവംബര്‍ , ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഗുണ്ടൂര്‍ സന്ദര്‍ശനത്തിനു അനുയോജ്യമാണ്. കഠിന ചൂടും കൊടും   തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥ  സഞ്ചാരികള്‍ക്ക് ആശ്വാസമേകും . പുറം കാഴ്കള്‍ക്കായി യാത്ര ചെയ്യാനും സൗകര്യ പ്രദമായ സമയമാണത്.രാത്രിയിലെ തണുപ്പിനെ  നേരിടാന്‍ ലളിതമായ കമ്പിളി വസ്ത്രങ്ങള്‍ കരുതുന്നത് ഉചിതമായിരിക്കും.

വേനല്‍ക്കാലം

ഗുണ്ടൂരിലെ വേനല്‍ക്കാലം കഠിന ചൂടും വരള്‍ച്ചയും ഈര്‍പ്പവും ഉള്ളതാണ്.ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് വേനല്‍.. . ഏറ്റവും ചൂടനുഭവപ്പെടുക ഏപ്രില്‍ മെയ്‌ മാസങ്ങളില്‍  ആണ്. 42ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂടനുഭവപ്പെടുന്ന ഈ കാലം ഗുണ്ടൂര്‍ സന്ദര്‍ശനത്തിന്  യോജിച്ചതല്ല .

മഴക്കാലം

ജൂലൈ ആഗസ്റ്റ് സപ്തംബര്‍ മാസങ്ങള്‍ ആണ് ഗുണ്ടൂരില്‍   മഴക്കാലം . ഉഷ്ണമേഖല പ്രദേശമായതിനാല്‍ മിതമായ വര്‍ഷമേ ഗുണ്ടൂരില്‍ കിട്ടുന്നുള്ളൂ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍  ആണ് മഴക്കാലം. അപ്പോള്‍  താപനില 33 ഡിഗ്രീ സെല്‍ഷ്യസ് വരെ താഴാറുണ്ട്. മഴ സമയം കാലാവസ്ഥ പ്രസന്നമായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീത കാലം. ജനുവരിയിലാണ് കൂടുതല്‍ ശൈത്യം അനുഭവപ്പെടുക.ഇക്കാലം  25ഡിഗ്രീ സെല്‍ഷ്യസ്ആണ് താപനില .  പ്രദേശത്ത് കഠിന തണുപ്പ് അനുഭവപ്പെടാറില്ല .