Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗുണ്ടൂര്‍

ഗുണ്ടൂര്‍ : അദ്ധ്യാപന നഗരം

22

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 60 കിലോമീറ്റര്‍ മാറിയാണ്  ആണ്  ഗുണ്ടൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഹൈദരാബാദിനു  226 കി.മീ അകാലെയാണ് ഇതിന്റെ സ്ഥാനം.2012-ല്‍ അടുത്ത് കിടക്കുന്ന രണ്ടു ഗ്രാമങ്ങളും കൂടി കൂട്ടി ചേര്‍ത്ത് നഗരത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കപ്പെട്ടതിനാല്‍ ആന്ധ്ര പ്രദേശിലെ മൂന്നാമത്തെ വലിയ പട്ടണമായി  ഗുണ്ടൂര്‍ മാറിക്കഴിഞ്ഞു.

പഠനത്തിന്‍റെയും ഭരണത്തിന്‍റെയും  ആസ്ഥാനമെന്ന നിലയില്‍സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം  ഗുണ്ടൂരിന്  വളരെ പ്രാധാന്യമുണ്ട്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സ്ഥലമെന്ന നിലയില്‍ ഗുണ്ടൂരിനെ  ഏറ്റവും വികസിച്ച ഒരു നഗരമായി കണക്കാക്കുന്നു.  

പൌരാണികതയും  ആധുനികതയും

ഗുണ്ടുരിനു 500  ബി. സി യില്‍ നിന്ന് തുടങ്ങുന്ന വളരെ പ്രാചീന മായ ഒരു  ചരിത്രമുണ്ട്.തെക്കേ ഇന്ത്യയില്‍ ഒരു പ്രദേശത്തിനും ഇത്രയും പ്രാചീനത,പുരാതനത്വം  അവകാശപ്പെടാന്‍ ആവില്ല. പഴയ കാലത്ത് ഭട്ടിപ്രൊലു രാജവംശം ഇപ്പോഴത്തെ ഗുണ്ടൂര്‍ വാണിരുന്നു. എ . ഡി .922-929 ല്‍ ഗുണ്ടൂര്‍ വാണ  വെങ്ങി  ചാലൂക്യ രാജാവായ   അമ്മരാജ ഒന്നാമന്‍റെ ലിഖിതങ്ങളില്‍ നിന്നും ഇത്  തെളിയിക്കപ്പെട്ടിട്ടുണ്ട്.എ .ഡി.1147- 1158 കാലഘട്ടത്തില്‍ എഴുതപ്പെട്ട ലിഖിതങ്ങളിലും ഗുണ്ടൂര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ലിഖിതങ്ങളില്‍  ഗുണ്ടൂര്‍ അതിന്‍റെ സംസ്കൃത നാമമായ ഗര്‍ത്താപുരി അല്ലെങ്കില്‍ കുളങ്ങളാല്‍ ചുറ്റപ്പെട്ട പട്ടണം എന്നാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.  ആധുനിക ഗുണ്ടൂരിന്റെ ചരിത്രം ആരംഭിക്കുന്നത് യൂറോപ്യന്‍ അധിനിവേശത്തോടെയാണ്.അതോടെ പ്രദേശം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയും അതിന്  ദേശീയ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും പ്രാധാന്യം കൈവരുകയും ചെയ്തു.1752-ല്‍  ഫ്രഞ്ചു കാരാണ് സ്ഥലത്തിന്റെ പ്രത്യേകത കണ്ട്   അവരുടെ സൈന്യ ആസ്ഥാനം  ഗുണ്ടൂരിലേക്ക്  മാറ്റിയത്  പിന്നീട്  നൈസാമിന്റെയും ഹൈദര്‍ അലിയുടെയും ഭരണത്തിന്‍ കീഴിലായിരുന്നു ഗുണ്ടൂര്‍ .1788-ല്‍ ആണ്  ബ്രിറ്റീഷുകാര്‍  ഭരണം ഏറ്റെടുത്തത് .

ബ്രിട്ടീഷുകാരുടെ  കാലത്ത് ഗുണ്ടൂര്‍  പ്രധാനപ്പെട്ട   കാര്‍ഷിക മേഖലയായി. ഇതിന്റെ ഫലമായി 1890-ല്‍  ഇവിടെ തീവണ്ടി പ്പാത നിര്‍മ്മിക്കപ്പെട്ടു.പ്രദേശം സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും അതിനു ശേഷവും പുരോഗതിയുടെ പാതയില്‍ ത്തന്നെ തുടരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പല നഗരങ്ങളെയും പിന്നിലാക്കുന്ന വിധം വിദ്യാഭ്യാസ മേഖലയില്‍ ഗുണ്ടൂര്‍ മുമ്പോട്ട്‌ പോയിരിക്കുന്നു.  

നഗരത്തിലെ വിനോദ സഞ്ചാരം

ഗുണ്ടൂര്‍ ആന്ധ്ര പ്രദേശിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. കൊണ്ടവീടു കോട്ട , ഉണ്ടാവല്ലി ഗുഹകള്‍ , അമരാവതി , ഉപ്പലാപ്പാടു ഉദ്യാനം , പ്രകാശം അണക്കെട്ട് തുടങ്ങിയവ ഗുണ്ടൂരിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആണ്. ഉഷ്ണമേഖലാ പ്രദേശമായ ഗുണ്ടൂരില്‍ വേനല്‍ക്കാലത്ത് കഠിനമായ  ചൂടും  ശൈത്യകാലത്ത്‌ മിതമായ തണുപ്പും  ഉണ്ടാവും.മഴക്കാലത്ത്  മിതമായ തോതില്‍ മഴയും  ഇവിടെ ലഭിക്കുന്നു.

ഗുണ്ടു രിനു ഏറ്റവും അടുത്തുള്ള എയര്‍ പോര്‍ട്ട്‌ 96 കി. മീ ദൂരെയുള്ള വിജയവാഡയാണ്. ഹൈദരാബാദ് ആണ് അടുത്തുള്ള ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട്. 250 കി.മി ദൂരമുണ്ട് ഇവിടേയ്ക്ക്. റോഡ്‌ ഗതാഗതവും തീവണ്ടി ഗതാഗതവും വളരെ കാര്യ ക്ഷമവും എളുപ്പത്തില്‍ ലഭിക്കുന്ന വിധം അടുത്തും മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്.  ഈ തീവണ്ടികള്‍ സഞ്ചാരികളെ .ദല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ , ചെന്നൈ ,ഹൈദരാബാദ്, ബാംഗ്ലൂര്‍  എന്നീ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്ക് എത്താന്‍ സഹായിക്കുന്നു.

ഗുണ്ടൂരിലേക്ക് സീസണില്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.അതിനാല്‍  സതേണ്‍ റെയില്‍വേ  ധാരാളം  തീവണ്ടികള്‍, വിനോദ സഞ്ചാരികളുടെ സൌകര്യാര്‍ത്ഥം  വിദൂര നഗരങ്ങളിലേക്കായി ഇറക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഗുണ്ടൂരിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.നഗരത്തിലേക്ക് പോകുന്ന വോള്‍വോ, ഡീലക്സ് ബസ്സുകളും,സാധാരണ ബാസ്സിലെതിനേക്കാള്‍ അല്‍പ്പം  അധിക ചാര്‍ജ്ജു നല്‍കിയാല്‍  യാത്രാ സൗകര്യം നല്‍കും .

ഗുണ്ടൂര്‍ പ്രശസ്തമാക്കുന്നത്

ഗുണ്ടൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗുണ്ടൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗുണ്ടൂര്‍

  • റോഡ് മാര്‍ഗം
    ആന്ധ്ര സര്‍ക്കാരിന്‍റെ കീഴിലെ ഗതാഗത വകുപ്പിന്‍റെ പ്രാദേശിക ആസ്ഥാനമാണ്‌ ഗുണ്ടൂര്‍ . അതിനാല്‍ നഗരത്തിലേക്കും പുറത്തേക്കുമുള്ള റോഡ്‌ ഗതാഗത സൗകര്യം വളരെ മികച്ചതാണ്. നഗരം ദേശീയ പാതകള്‍ കൊണ്ട് സമൃദ്ധമായതിനാല്‍ ചെന്നൈ, ദല്‍ഹി , കൊല്‍ക്കൊത്ത , ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള പാതകള്‍ ഗുണ്ടുരുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവിടെക്കൂടി കടന്നു പോകുന്ന ഹൈദരാബാദ് ഹൈവേ വഴി ദല്‍ഹിയിലെക്കും കൊല്‍ക്കൊത്തയിലെക്കും യാത്ര ചെയ്യാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗുണ്ടൂരിലെ തീവണ്ടി സ്റ്റേഷന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട മറ്റു നഗരങ്ങളുമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നു . ദല്‍ഹി, കൊല്‍ക്കൊത്ത ,ബാംഗ്ലൂര്‍ , മുംബൈ ചെന്നൈ, ഹൈദരാബാദ് , വിജയവാഡ തുടങ്ങി രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേക്കും ഗുണ്ടൂരില്‍ നിന്ന് ട്രെയിനില്‍ സഞ്ചരിക്കാം. ടാക്സി, ഓട്ടോ റിക്ഷ, ബസ് ഇവ തീവണ്ടി സ്റ്റേഷനിലേക്ക് സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗുണ്ടുരിനു ഏറ്റവും അടുത്തുള്ള എയര്‍ പോര്‍ട്ട്‌ 96 കി. മീ ദൂരെയുള്ള വിജയവാഡയാണ്. ഹൈദരാബാദ് ആണ് അടുത്തുള്ള ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട്. 250 കി.മി ദൂരമുണ്ട് ഇവിടേയ്ക്ക്. ഇത് രാജ്യത്തെ മറ്റു നഗരങ്ങളിലെയും അന്താരാഷ്‌ട്ര നഗരങ്ങളിലെ വിമാനാത്താവളങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു.ഗുണ്ടൂരില്‍ നിന്ന് ടാക്സിയില്‍ നാലര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എയര്‍ പോര്‍ട്ടില്‍ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun