Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗ്വാളിയാര്‍ » കാലാവസ്ഥ

ഗ്വാളിയാര്‍ കാലാവസ്ഥ

വേനല്‍ക്കാലത്ത് ശക്തമായ ചൂടും അതുപോലെ ശീതകാലത്ത് മരം കോച്ചുന്ന തണുപ്പുമായി വേറിട്ട ഒരു കാലാവസ്ഥയാണ് ഇവിടെ മാറി മാറി അനുഭവപ്പെടുന്നത്. പൊതുവേ ശീതകാലമാണ് ഗ്വാളിയാര്‍ സന്ദര്‍ശിക്കാന്‍  യാത്രികര്‍ ഏറെയും തിരഞ്ഞെടുക്കുന്നത്. യാത്രയില്‍  കമ്പിളി വസ്ത്രങ്ങള്‍  തീര്‍ച്ചയായും കയ്യില്‍  കരുതേണ്ടതാണ്.

വേനല്‍ക്കാലം

ശക്തമായ ചൂടോടു കൂടി വരണ്ട വേനല്‍ ക്കാലമാണിവിടെ അനുഭവപ്പെടുന്നത്. യാത്രക്ക് തീരെ യോജിച്ച അന്തരീക്ഷമല്ല ഈ കാലം. 47 ഡിഗ്രിയാണ് ഏറ്റവും ഉയര്‍ന്ന താപനില. മാര്‍ച്ച്‌ മുതല്‍  ജൂണ്‍ വരെയാണ് ഗ്വാളിയാറിലെ വേനല്‍ക്കാലം.

മഴക്കാലം

ചൂടിനു ശമനം നല്‍ കിക്കൊണ്ട്  മഴക്കാലം വരവറിയിക്കുന്നു. ജൂലൈയില്‍  തുടങ്ങുന്ന മഴ ഏതാണ്ട് ഒക്ടോബര്‍ വരെ തുടരും. 25 ഡിഗ്രിക്കും 32 ഡിഗ്രിക്കും ഇടയിലാണ് മഴക്കാലത്തെ  താപനില. മഴക്കാലവും യാത്രക്ക് തീരെ അനുയോജ്യമല്ലെന്നു തന്നെ പറയാം.

ശീതകാലം

നവംബര്‍ മുതല്‍  ഫെബ്രുവരി വരെയാണ് ശീതകാലം. രാത്രികാലങ്ങളില്‍  ചിലപ്പോള്‍  0 ഡിഗ്രിക്കും താഴെ അതിശക്തമായ തണുപ്പ് അനുഭവപ്പെടുന്നു. പകല്‍  സമയം 27 ഡിഗ്രിയാണ് ശരാശരി താപനില. ഗ്വാളിയാര്‍ സന്ദര്‍ശിക്കാന്‍  പറ്റിയ സമയമാണിത്.