Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹഫ്‌ളോങ്‌ » കാലാവസ്ഥ

ഹഫ്‌ളോങ്‌ കാലാവസ്ഥ

വേനല്‍ക്കാലമാണ്‌ ഹഫ്‌ളോങ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌. ഇക്കാലയളവില്‍ സഹിക്കാവുന്ന ചൂട്‌ മാത്രമായിരിക്കും അനുഭവപെടുക. കൂടാതെ ചെറിയ തോതില്‍ മഴയും ലഭിക്കും. വടക്ക്‌ കൊച്ചാര്‍ മലകളുടെ തണുപ്പറിയണമെന്നുണ്ടെങ്കില്‍ ശൈത്യകാലത്ത്‌ സന്ദര്‍ശിക്കണം.

വേനല്‍ക്കാലം

ഏപ്രില്‍, മെയ്‌, ജൂണ്‍ എന്നിവയാണ്‌ ഹഫ്‌ളോങിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊതുവെ തെളിഞ്ഞ കാലവസ്ഥയായിരിക്കുമെങ്കിലും വേനല്‍കാലത്തിവിടെ മഴ പ്രതീക്ഷിക്കാം.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഹഫ്‌ളോങ്ങിലെ മഴക്കാലം. തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം ഈ പ്രദേശത്ത്‌ നല്ല മഴ നല്‍കും. വര്‍ഷകാലത്ത്‌ കനത്ത പ്രതീക്ഷിക്കാം. അതുകൊണ്ട്‌ ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ നല്ലതല്ല.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. നല്ല തണുപ്പ്‌ പ്രതീക്ഷിക്കാവുന്നതു കൊണ്ട്‌ ചൂട്‌ നല്‍കുന്ന വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌. ശരാശരി താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ്‌ വരെയായിരിക്കും. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയമാണിത്‌.