Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹാജോ

ഹാജോ - മതമൈത്രിയുടെ നാട്

11

വര്‍ഗീയ-വംശീയ സംഘട്ടനങ്ങള്‍ പതിവായ ആസാമില്‍ മതമൈത്രിയുടെ പ്രതീകമായ നഗരമാണ് ഹാജോ. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങള്‍ക്കൊപ്പം മുസ്ലിം സന്യാസി വര്യന്‍മാരുടെ ഖബറിടങ്ങള്‍ അടങ്ങിയ ആരാധനാകേന്ദ്രങ്ങളും ബ്രഹ്മപുത്രയുടെ തീരത്തുള്ള ഹാജോയെ മതങ്ങളുടെ സംഗമ ഭൂമിയാക്കുന്നു.

ഗുവാഹട്ടിക്ക് സമീപമുള്ള ഹാജോ നിവാസികളുടെ പ്രധാന വരുമാന മാര്‍ഗം ആരാധനാകേന്ദ്രങ്ങള്‍

സന്ദര്‍ശിക്കാനെത്തുന്ന തീര്‍ഥാടകരും വിനോദസഞ്ചാരികളുമാണ്. ഹിന്ദുദേവന്‍മാരുടെയും ദേവതകളുടെയും നിരവധി ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ബുദ്ധമത ക്ഷേത്രങ്ങളും മുസ്ലിം ആരാധനാലയങ്ങളും ഇവിടെ നിരവധിയുണ്ട്.

കാമരൂപ ജില്ലയില്‍ ബ്രഹ്മപുത്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറുനഗരത്തിലേക്ക് ഗുവാഹത്തിയില്‍ നിന്ന് എത്തിപ്പെടാന്‍ എളുപ്പവുമാണ്.

ഹാജോയുടെ ചരിത്രം സംബന്ധിച്ച് നിരവധി വ്യാഖ്യാനങ്ങളാണ് ഉള്ളത്.  മുമ്പ് കോച്ച് രാജവംശത്തിന്‍െറ കീഴിലായിരുന്ന ഇവിടം പിന്നീട് മുഗള്‍ രാജവംശത്തിന്‍െറ കീഴിലാവുകയായിരുന്നു. ഓരാ നൂറ്റാണ്ടുകളിലും ഈ ചെറുനഗരം വേറിട്ട പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്നും ചരിത്രം

പറയുന്നു.  പതിനൊന്നാം നൂറ്റാണ്ടില്‍ അപൂര്‍ണാ ഭവ എന്നും മണികുട്ട എന്നും അറിയപ്പെട്ടിരുന്ന ഇവിടം പതിനെട്ടാം നൂറ്റാണ്ടില്‍ മണികുട്ട് ഗ്രാം എന്നുമാണ് അറിയപ്പെട്ടിരുന്നത്.  

ബുദ്ധമത വിശ്വാസം അനുസരിച്ച് ശ്രീബുദ്ധന്‍ നിര്‍വാണാവസ്ഥയിലത്തിയത് ഇവിടെയാണ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഹാജോ എന്ന പേര് ലഭിച്ചത്.

ഹാജോക്ക് ചുറ്റും - ഹയാഗ്രിവ മാധവ ക്ഷേത്രമാണ് ഹാജോയിലെ  പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്.  മഹാവിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. മുസ്ലിം പുണ്യ സ്ഥലമായ മക്കയുടെ നാലിലൊന്ന് പവിത്രതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പൊവ്വ മെക്ക ജുമാമസ്ജിദാണ് മുസ്ലിം സമുദായാംഗങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലം. ഗണേഷ് ടെമ്പിള്‍,കേദാരേശ്വര്‍ ക്ഷേത്രം, കാമേശ്വര ക്ഷേത്രം, ദോപര്‍ഗുരി സത്ര, ജോയ് ദുര്‍ഗ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റു ആകര്‍ഷണങ്ങള്‍.

ഗുവാഹത്തിക്ക് പടിഞ്ഞാറ് വശത്ത് 25 കിലോമീറ്റര്‍ അകലെയാണ് ഹാജോ സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലത്ത് കടുത്ത ചൂടിനൊപ്പം വര്‍ധിച്ച തോതില്‍ ഈര്‍പ്പം നിറഞ്ഞ  അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടാറ്. തണുപ്പ് കാലമാകട്ടെ പൊതുവെ രൂക്ഷത കുറഞ്ഞതാണ്.

ഹാജോ പ്രശസ്തമാക്കുന്നത്

ഹാജോ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹാജോ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹാജോ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗം എത്തുന്നവര്‍ക്ക് ഗുവാഹത്തി നല്‍ബരി റോഡിലൂടെയോ ഗുവാഹത്തി -ബാര്‍പേട്ട റോഡിലൂടെയോ ഇവിടെയത്തൊം. പാല്‍ത്താന്‍ ബസാറില്‍ നിന്നോ ഗുവാഹത്തിയില്‍ നിന്നോ ഹാജോയിലേക്ക് ബസുകള്‍ ലഭിക്കും. ഒരു മണിക്കൂറാണ് ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗുവാഹത്തിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. രാജ്യത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള ട്രെയിനുകളെല്ലാം ഇവിടെയാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. ഇവിടെ നിന്ന് ഹാജോയിലേക്ക് പോകാന്‍ ബസുകളെയോ ടാക്സി വാഹനങ്ങളെയോ ആകര്‍ഷിക്കാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗം വരുന്നവര്‍ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊര്‍ദൊലോയി വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. വടക്കുകിഴക്കന്‍ മേഖലയിലെ തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് ഇവിടം. രാജ്യത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നും വിവിധ ലോക നഗരങ്ങളില്‍ നിന്നും ഇങ്ങോട് വിമാന സര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് റോഡ് മാര്‍ഗമാണ് ഹാജോയിലത്തൊനാവുക.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun