പകല്‍ | കാഴ്ചപ്പാട് | കൂടിയ | കുറഞ്ഞ |
Saturday 16 Feb | ![]() |
23 ℃ 73 ℉ | 33 ℃92 ℉ |
Sunday 17 Feb | ![]() |
23 ℃ 73 ℉ | 35 ℃95 ℉ |
Monday 18 Feb | ![]() |
25 ℃ 77 ℉ | 36 ℃98 ℉ |
Tuesday 19 Feb | ![]() |
25 ℃ 77 ℉ | 36 ℃96 ℉ |
Wednesday 20 Feb | ![]() |
23 ℃ 74 ℉ | 34 ℃94 ℉ |
പൊതുവേ ഹംപിയിലെ കാലാവസ്ഥ വരണ്ടതും ചൂടുള്ളതുമാണ്. ശൈത്യകാലത്താണ് ഈ യുനെസ്‌കോ ലോക പൈതൃകനഗരത്തിലേക്ക് സന്ദര്‍ശകര്‍ ഏറെയെത്താറുള്ളത്. നിരവധി ഉത്സവാഘോഷങ്ങള്‍ നടക്കുന്ന സെപ്തംബര്‍ - ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ ആള്‍ത്തിരക്കേറും.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്താണ് ഏറ്റവും ചൂട് അനുഭവപ്പെടാറുള്ളത്. ചിലപ്പോള്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മഴക്കാലത്ത് ഹംപിയില്‍ ശക്തമായ മഴയുണ്ടാകും. പക്ഷേ പലപ്പോഴും വേനല്‍ക്കാലത്തേക്കാളുമേറെ സഞ്ചാരികള്‍ എത്തുന്നത് മഴക്കാലത്താണ്.
സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള കാലത്താണ് ഹംപിയില്‍ ഏറ്റവും നല്ല കാലാവസ്ഥയുണ്ടാകുന്നത്. ഈ കാലത്ത് ഈ ചരിത്രനഗരം തണുപ്പുപുതച്ചിരിക്കും. 12 ഡിഗ്രി സെല്‍ഷ്യസ് വരെ ചിലപ്പോള്‍ താപനില താഴ്‌ന്നേക്കാം. പകല്‍സമയത്തെ പരമാവധി ചൂട് 30 ഡിഗ്രി കടക്കാറില്ല. ഹംപി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്.