Search
  • Follow NativePlanet
Share

ഹംപി : ചരിത്രശേഷിപ്പുകളുടെ സ്വപ്‌നനഗരി

84

ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക. പ്രൗഢി കളിയാടിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം.

രാമായണത്തില്‍ കിഷ്‌കിന്ധയെന്ന പേരില്‍ പറയപ്പെടുന്ന സ്ഥലമാണ്  ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ടുവരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനം ഹംപിയായിരുന്നു. ചരിത്രനഗരമായ ഹംപി യൂനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

വടക്കന്‍ കര്‍ണാടകത്തിലാണ് ഈ പുരാതനനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 350 കിലോമീറ്റര്‍ ദൂരമുണ്ട്. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഹംപി ചുറ്റിക്കാണാനായി സൈക്കിളോ, ബൈക്കോ വാടകയ്‌ക്കെടുക്കുകയാണ് ഏറ്റവും എളുപ്പം. സഞ്ചാരികളില്‍ പലരും ഈ രീതിയാണ് സ്വീകരിക്കുന്നത്.

എന്തുകൊണ്ട് ഹംപി?

വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയെന്ന ഘടകത്തിനപ്പുറം ഹംപിയുടെ മതപരമായ ചരിത്രവും പ്രധാനപ്പെട്ടതാണ്. ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. വിരൂപാക്ഷ ക്ഷേത്രം, വിട്ടാല ക്ഷേത്രം, ആഞ്ജനേയാദ്രി തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. കര്‍ണാകയിലെ പ്രമുഖ നദികളിലൊന്നായ തുംഗഭദ്രയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തുംഗഭദ്രയുടെ പൗരാണിക നാമമായ പമ്പയെന്ന വാക്കില്‍ നിന്നാണ് ഹംപിയെന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് പറയപ്പെടുന്നത്.    

പരിസരപ്രദേശങ്ങളിലെ കുന്നുകളില്‍ ലഭ്യമായിരുന്ന കൂറ്റന്‍ കരിങ്കല്ലുകളുപയോഗിച്ചാണ് വിജയനഗരരാജാക്കന്മാര്‍ നില്‍ക്കുന്ന ഈ നഗരം പണിതെടുത്തത്. ഒറ്റക്കരിങ്കല്ലുകളില്‍ പണിത കൂറ്റന്‍ തൂണുകളും രഥവുമെല്ലാം കാണുമ്പോള്‍ അതു പണിതീര്‍ത്ത കലാകാരന്മാരുടെ മികവിന് മുന്നില്‍ നമുക്ക് തലകുനിക്കാതിരിക്കാനാവില്ല. കുന്നുകളാല്‍ ചുറ്റപ്പെട്ട് നദീതീരത്ത് പരന്നുകിടക്കുന്ന വിജയനഗരസാമ്രാജ്യ സ്മാരകമൊരുക്കുന്ന കാഴ്ചവിരുന്ന് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്തതാണ്.        

പുരാതന്മായ ജലസംഭരണികള്‍, പൊതു കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം വിജയനഗര രാജാക്കന്മാരുടെ കാലത്തെ നഗരസംവിധാനത്തിന്റെ മികവിനുള്ള തെളിവുകളാണ്. 13, 15 നൂറ്റാണ്ടുകളിലെ ഫലപ്രദമായ ജലവിനിയോഗം, ജലസേചന സംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള തെളിവുകളാണ്  ഇന്നും നിലനില്‍ക്കുന്ന നീര്‍ച്ചാലുകളും കനാലുകളും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന അഞ്ഞൂറിലേറെ സ്ഥലങ്ങളാണ് ഹംപിയിലുള്ളത്. ഇതില്‍ നൂറോളം സ്ഥലങ്ങളില്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നുണ്ട്.

കരിങ്കല്‍രഥവും, വിട്ടാല ശ്രീരാമക്ഷേത്രവും അവിടത്തെ ആയിരംകല്‍ മണ്ഡപവുമെല്ലാം വിജയനഗര രാജാക്കാരുടെ കാലത്തെ ശില്‍പചാതുരിക്ക് അവസാനവാക്കാണ്.  എത്ര കണ്ടാലും മതിവരാത്ത ഇവയാണ് കര്‍ണാടക സംസ്ഥാന ടൂറിസം വികസന പദ്ധതിയുടെ മുദ്രകളായി സ്വീകരിച്ചിരിക്കുന്നത്. ചരിത്രാന്വേഷികള്‍ ഇപ്പോഴും ഇവിടെ ഉല്‍ഘനനം നടത്തുകയും കണ്ടെത്തുന്ന പുതിയ പുതിയ  കാര്യങ്ങളില്‍ പഠനം നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടത്തെ പുരാവസ്തു മ്യൂസിയവും കാണേണ്ട ഒന്നുതന്നെയാണ്.

മൂന്നുവശവും കുന്നുകളും ഒരു വശത്ത് തുംഗഭദ്രയും അതിരിടുന്ന ഹംപിയും വിജയനഗരവും തലസ്ഥാന നഗരികളാക്കാന്‍ രാജാക്കന്മാരെ പ്രേരിപ്പിച്ചത് ശത്രുക്കളെ അകറ്റിനിര്‍ത്താനുതകുന്ന ഇവിടത്തെ ഭൂപ്രകൃതി തന്നെയാവും. ഇപ്പോഴാണെങ്കില്‍ ഈ ഭൂപ്രകൃതിയും തങ്ങളുടെ തലസ്ഥാനത്തെ മനോഹരമാക്കാന്‍ ചക്രവര്‍ത്തിമാര്‍ മത്സരിച്ചെന്നോണം നിര്‍മ്മിച്ച കൊട്ടാരസമുച്ചയങ്ങളും സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിയ്ക്കുന്നവയാണ്. ദക്ഷിണേന്ത്യയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഹൊയ്‌സാല ശില്‍പവവിദ്യയുടെ മറുവാക്കായ ഹംപി.

ഹംപി പ്രശസ്തമാക്കുന്നത്

ഹംപി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹംപി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹംപി

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം ഹംപിയിലേയ്ക്ക് കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളുണ്ട്. ലോക്കല്‍ ബസുകളും വേണ്ടുവോളമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഹോസ്‌പേട്ട് സ്‌റ്റേഷനാണ്. ഇവിടെ വണ്ടി ഇറങ്ങിയാല്‍ വെറും 13 കിലോമീറ്റര്‍ മാത്രമേ ഹംപിയിലേക്കുള്ളു. റെയില്‍ മാര്‍ഗം ബാംഗ്ലൂരിലും ഹൈദരാബാദിലുമെല്ലാം എത്താന്‍ സൗകര്യവുമുണ്ട്. ഹോസ്‌പേട്ട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഹംപിയിലെത്താന്‍ വാഹനങ്ങള്‍ വാടകക്കെടുക്കുകയോ, ടാക്‌സികളെ ആശ്രയിക്കുകയോ ചെയ്യാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബെല്ലാരി എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ളത്. ഇവിടെനിന്നും ഹംപിയിലേയ്ക്ക് 60 കിലോമീറ്ററുണ്ട്. ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഹംപിയിലെത്താം. ബംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റെല്ലാ സ്ഥലങ്ങളിലേയ്ക്കും വിദേശങ്ങളിലേയ്ക്കും യാത്രാസൗകര്യമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed