Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹര്‍സില്‍ » കാലാവസ്ഥ

ഹര്‍സില്‍ കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെയും ഉള്ള സമയമാണ്‌ ഹര്‍സില്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

ഹര്‍സിലില്‍ ഏപ്രില്‍ മാസത്തോടെ വേനല്‍ക്കാലം ആരംഭിക്കും. ഇത്‌ ജൂലൈ വരെ തുടരുകയും ചെയ്യും. ഈ സമയത്ത്‌ ഇവിടുത്തെ ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ബഹുഭൂരിപക്ഷം സഞ്ചാരികളും ഈ സമയത്താണ്‌ ഹര്‍സില്‍ സന്ദര്‍ശിക്കുന്നത്‌. വേനല്‍ക്കാലത്താണ്‌ സന്ദര്‍ശനമെങ്കിലും കമ്പിളി വസ്‌ത്രങ്ങള്‍ എടുക്കാന്‍ മറക്കരുത്‌.

മഴക്കാലം

മഴക്കാലം ഹര്‍സില്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല. കാരണം ഈ സമയത്ത്‌ മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നതും തന്മൂലം റോഡ്‌ മാര്‍ഗ്ഗമുള്ള ഗതാഗതം തടസ്സപ്പെടുന്നതും ഇവിടെ പതിവാണ്‌. എന്നാല്‍ ഹര്‍സിലിന്റെ ഭംഗി പൂര്‍ണ്ണമായും ആസ്വദിക്കുന്നതിന്‌ മഴക്കാലമാണ്‌ ഏറ്റവും അനുയോജ്യം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ഹര്‍സിലില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്‌. ഈ സമയത്തെ ഉയര്‍ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്‌. ശൈത്യകാലത്ത്‌ ഇവിടെ കനത്ത മഞ്ഞുവീഴ്‌ചയും അനുഭവപ്പെടും.