Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാസ്സന്‍ » കാലാവസ്ഥ

ഹാസ്സന്‍ കാലാവസ്ഥ

സമുദ്രനിരപ്പില്‍ നിന്നും 934 മീറ്റര്‍ ഉയരത്തിലാണ് ഹാസ്സന്റെ കിടപ്പ്. വര്‍ഷം മുഴുവന്‍ ഏറെക്കുറെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് ഹാസ്സനിലും ചൂടുണ്ടാകും. പകല്‍സമയത്ത് ചൂട് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും രാത്രിയില്‍ 20 ലേയ്ക്ക് താഴുകയും ചെയ്യും. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ ഹാസ്സനിലേക്കൊരു യാത്ര  പദ്ധതിയിടാതിരിക്കുന്നതാവും നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്ത് ഇവിടെ കനത്ത മഴയുണ്ടാകാറുണ്ട്. ഈ സമയത്ത് ട്രക്കിംഗ് പോലെയുള്ള കാര്യങ്ങള്‍ സാധ്യമല്ല.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള  കാലമാണ് ഹാസ്സനില്‍ ഏറ്റവും നല്ല കാലാവസ്ഥയുണ്ടാവുക. ഇക്കാലത്തെ കൂടിയ താപനില 24 ഡിഗ്രിസെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് ഹാസ്സനിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.