Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹാവ്‌ലോക്ക് ഐലന്റ്

ഹാവ്‌ലോക്ക് ഐലന്റ് -   ആൻഡമാന്റെ പറുദീസ

12

കോളനിവാഴ്ചക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഹെന്റി ഹാവ്‌ലോക്കിന്റെ പേരാണ് ഈ ദ്വീപിന്. ഇതും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ആന്‍ഡമാനിലെ സ്റ്റാര്‍ ഡസ്റ്റിനേഷന്‍ എന്ന് വേണമെങ്കില്‍ ഹാവ്‌ലോക്കിനെ വിശേഷിപ്പിയ്ക്കാം. എല്ലാവര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെത്തുന്നത്.

പ്രധാനമായും അഞ്ച് ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്. എല്ലായിടത്തും ഓരോരോ പ്രത്യേകതകളുള്ള ബീച്ചുകളുമുണ്ട്. ഗോവിന്ദ നഗര്‍, രാധ നഗര്‍, ബിജോയ് നഗര്‍, ശ്യാം നഗര്‍, കൃഷ്ണ നഗര്‍, രാധ നഗര്‍ എന്നിവയാണ് ബീച്ചുകള്‍. രാധ നഗര്‍ ബീച്ചാണ് ഇതില്‍ ഏറ്റവും മനോഹരം. ഈ ബീച്ചിനെയാണ് 2004ല്‍ ടൈം മാഗസിന്‍ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി തിരഞ്ഞെടുത്തത്.

തലസ്ഥാനഗരമായ പോര്‍ട് ബ്ലെയറില്‍ നിന്നും 55 കിലോമീറ്ററ് സഞ്ചരിച്ചാല്‍ ഹാവ്‌ലോക്ക് ദ്വീപിലെത്താം. ഫെറിതന്നെയാണ് ഇവിടെയും യാത്രമാര്‍ഗ്ഗം. ദിവസം മൂന്നുതവണ പോര്‍ട് ബ്ലെയറില്‍ നിന്നും ഹാവ്‌ലോക്കിലേയ്ക്ക് ഫെറി സര്‍വ്വീസുണ്ട്. 5-8 അമേരിക്കന്‍ ഡോളറാണ് ഫെറി ടിക്കറ്റിന് ഫീസ്. കാത്തമറന്‍ ഫെറീസ് കുറച്ച് ചെലവേറിയതാണ്. സമയം ലാഭിയ്ക്കാനുദ്ദേശമുണ്ടെങ്കില്‍ പവന്‍ ഹാന്‍സ് നടത്തുന്ന ചോപ്പര്‍ സര്‍വ്വീസുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

ഹാവ്‌ലോക്ക് ഐലന്റ് കാല്‍നടയായി ചുറ്റിക്കാണുന്നതാണ് നല്ലത്. ബീച്ചുകളും, ഷോപ്പിങ് കേന്ദ്രങ്ങളുമുള്‍പ്പെടെ ഇവിടെ ഏറെയുണ്ട് കാണാന്‍. വെളുത്ത മണലും മരതകപ്പച്ച നിറമുള്ള കടലുമാണ് രാധാനഗര്‍ ബീച്ചിന്റെ പ്രത്യേകത. രുചിയേറിയ കടല്‍വിഭവങ്ങളും ഇവിടെ ലഭിയ്ക്കും. രാധാനഗര്‍ ബീച്ചില്‍ നിന്നും നടന്നുപോകാവുന്ന അകലത്തിലാണ് എലഫന്റ് ബീച്ച്. ഇതും സഞ്ചാരികള്‍ക്ക് ഇഷ്ടമേറെയുള്ള സ്ഥലമാണ്. ഇനി നടക്കാന്‍ താല്‍പ്പര്യമില്ലെന്നാണെങ്കില്‍ ഓട്ടോറിക്ഷയിലാകാം യാത്ര, നൂറുരൂപ ചെലവുവരുമെന്ന് മാത്രം. പണം ചെലവാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്താകുലരല്ലെങ്കില്‍ കാബോ ഇരുചക്രവാഹനമോ വാടകയ്‌ക്കെടുത്ത് യാത്രചെയ്യാം. ഇതിന് ഇരുന്നൂറുരൂപയോളം ചെലവ് വന്നേയ്ക്കും.

ഹാവ്‌ലോക്ക് ദ്വീപിലും സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ പൊതുവേ സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ കുറവാണ്. ഹാവ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

സ്‌കൂബ കഴിഞ്ഞാല്‍പ്പിന്നെ ട്രക്കിങ്ങാണ് ഹാവ്‌ലോക്കിലെ മറ്റൊരു പ്രധാന വിനോദം. ട്രക്കിങ്ങിന് പോകാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പരിചയസമ്പന്നരായ ഗൈഡുകളെ ലഭിയ്ക്കും. താമസിക്കാനാണെങ്കില്‍ ഹാവ്‌ലോക്കില്‍ ഹോട്ടലുകളും ഡോര്‍മിട്ടറികളും ഏറെയുണ്ട്. കഫേ ഡെല്‍ മാര്‍, വൈല്‍ഡ് ഓര്‍ക്കിഡ് എന്നിവയാണ് പ്രധാനപ്പെട്ട ഹോട്ടലുകള്‍. കടലും നടത്തവുമെല്ലാം ആസ്വദിച്ചുകഴിഞ്ഞാല്‍ വില്ലേജ് നമ്പര്‍ 3ല്‍പ്പോയി അല്‍പം ഷോപ്പിങ് നടത്താം. ആന്‍ഡമാനിലെ തനതായ പല കരകൗശലവസ്തുക്കളും ഇവിടെക്കിട്ടും. മറ്റൊരു പ്രധാനആകര്‍ഷണമാണ് ഇവിടെക്കിട്ടുന്ന ഇളനീര്‍. മധുരമുള്ള ഇളനീരോ ബീറോ വാങ്ങി ദാഹമകറ്റി ഹാവ്‌ലോക്ക് സന്ദര്‍ശനം അവസാനിപ്പിയ്ക്കാം.

ഹാവ്‌ലോക്ക് ഐലന്റ് പ്രശസ്തമാക്കുന്നത്

ഹാവ്‌ലോക്ക് ഐലന്റ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹാവ്‌ലോക്ക് ഐലന്റ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹാവ്‌ലോക്ക് ഐലന്റ്

  • റോഡ് മാര്‍ഗം
    There is no route available in ഹാവ്‌ലോക്ക് ഐലന്റ്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    There is no railway station available in ഹാവ്‌ലോക്ക് ഐലന്റ്
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്കെല്ലാം ദ്വീപുകളിലേയ്ക്ക് സര്‍വ്വീസുണ്ട്, പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുക. ചെന്നൈ, ഭുവനേശ്വര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ദിനംപ്രതി സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ നിന്നും പോര്‍ട് ബ്ലെയറിലേയ്ക്കുള്ള വിമാനസര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും 2 മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്താല്‍ പോര്‍ട് ബ്ലെയറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat