Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹെമിസ്

ഹെമിസ് - കാലത്തിന്‍റെ ചുവരെഴുത്തുകള്‍

12

ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. ഹെമിസ് സന്യാസമഠം, അഥവാ ഗോംപ ഏറെ പ്രസിദ്ധമായ ഒരു സ്ഥലമാണ്. 1630 ല്‍ സത്സംഗ് റാസ്പ നവാംഗ് ഗ്യാസ്റ്റോ ആണ് ഇത് നിര്‍മ്മിച്ചത്. ഇത് പിന്നീട് രാജാവായ സെങ്കെ നംപാര്‍ ഗ്യാല്‍വ 1672 ല്‍ പുനര്‍നിര്‍മ്മിച്ചു. മഹായോഗ തന്ത്ര സ്കൂളിന്‍റെ മതപഠനപ്രവര്‍ത്തനങ്ങളായിരുന്നു ഇതിന്‍റെ നിര്‍മ്മാണ ലക്ഷ്യം.

ഹെമിസ് സന്യാസമഠത്തിലെ പ്രധാന ആകര്‍ഷണം ചെമ്പില്‍ നിര്‍മ്മിച്ച ബുദ്ധപ്രതിമയാണ്. സന്യാസമഠത്തിന്‍റെ ചുവരുകളില്‍ ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധന്‍റെ രൂപങ്ങള്‍ കാണാം. കാലചക്രം, നാല് കാലങ്ങളുടെ ദേവന്‍മാര്‍ എന്നീ പെയിന്‍റിംഗുകളും ക്ഷേത്രചുവരില്‍ കാണാം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇവിടുത്തെ വാര്‍ഷികോത്സവം. സിംഹഗര്‍ജ്ജനത്തിന്‍റെ ഗുരു എന്നും അറിയപ്പെടുന്ന ഗുരുപത്മസംഭവക്ക് ആദരവര്‍പ്പിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഈ കാലത്ത് ഇവിടെയെത്തും. ടിബറ്റന്‍ ബുദ്ധിസത്തിലെ ഒരു പ്രധാന ആചാര്യനായിരുന്നു ഇദ്ദേഹം.

ഇന്‍ഡസ് നദിയുടെ തീരത്തുള്ള ഹെമിസ് നാഷണല്‍പാര്‍ക്കും ഒരു പ്രധാന ആകര്‍ഷണമാണ്. ഹെമിസ് ഹൈ ആള്‍റ്റിറ്റ്യൂഡ് നാഷണല്‍പാര്‍ക്ക് എന്നും അറിയപ്പെടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംരക്ഷിത മേഖലയാണ് ഇത്. 4400 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ പാര്‍ക്കാണ്. പുള്ളിപ്പുലി, മാന്‍, കുറുക്കന്‍,കുരങ്ങ്, ചെന്നായ, സ്വര്‍ണ്ണ പരുന്ത് തുടങ്ങിയ ജീവികളെ ഈ പാര്‍ക്കില്‍ കാണാം.

വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളില്‍ ഹെമസിലേക്ക് എത്തിച്ചേരാം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍ക്കാലമാണ് ഹെമിസ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം. ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ അന്തരീക്ഷ താപനില -30 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.

ഹെമിസ് പ്രശസ്തമാക്കുന്നത്

ഹെമിസ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹെമിസ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹെമിസ്

  • റോഡ് മാര്‍ഗം
    ഹെമിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലെ യില്‍ നിന്ന് ബസില്‍ ഹെമിസിലേക്കെത്താം. ഒരു മണിക്കൂര്‍ നേരത്തെ യാത്ര കൊണ്ട് ഇവിടെയെത്താനാവും. ലേയില്‍ നിന്ന് ഹെമിസിലെത്താന്‍ മികച്ച മാര്‍ഗ്ഗം സര്‍ക്കാര്‍ ബസുകളാണ്. മുപ്പത് രൂപ മുതല്‍ അമ്പത് രൂപ വരെയേ ലേഹില്‍ നിന്ന് ഹെമിസിലേക്ക് ബസ്ചാര്‍ജ്ജുള്ളൂ.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഹെമിസിനടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ 766 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ റെയില്‍വേസ്റ്റേഷനാണ്. ചെന്നൈ, ന്യുഡല്‍ഹി, പൂനെ, ജമ്മു തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസില്‍ ഹെമിസിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹെമിസിന് അടുത്തുള്ള വിമാനത്താവളം ലേഹ് ആണ്. ഇവിടെ നിന്ന് ഡല്‍ഹി, ശ്രീനഗര്‍, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനം ലഭിക്കും. ഹെമിസില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ലേഹ് എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് ബസിലോ, ടാക്സിയിലോ ഹെമിസിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun