Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹെമിസ് » കാലാവസ്ഥ

ഹെമിസ് കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഹെമിസ് സന്ദര്‍ശനത്തിന് അനുയോജ്യം. വേനല്‍ക്കാലത്ത് അന്തരീക്ഷം പ്രസന്നവും യാത്രകള്‍ക്ക് യോജിച്ചതുമാണ്. ശൈത്യകാലത്ത് താപനില -30 ആകുന്നതിനാല്‍ ഇക്കാലത്തെ യാത്ര ഒഴിവാക്കുന്നതാവും നല്ലത്.

വേനല്‍ക്കാലം

ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്ത് ഹെമിസിലെ ശരാശരി താപനില 15 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് പരമാവധി 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകാറുണ്ട്.

മഴക്കാലം

ഹെമിസില്‍ വളരെകുറച്ച് മഴയേ ലഭിക്കാറുള്ളൂ. അതിനാല്‍ തന്നെ വരണ്ട സ്വഭാവമുള്ള വനങ്ങളാണ് ഇവിടെയുള്ളത്.

ശീതകാലം

ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ് ഹെമിസിലെ ശൈത്യകാലം. ഇക്കാലത്ത് അന്തരീക്ഷ താപനില -30 ഡിഗ്രിയിലേക്ക് താഴാറുണ്ട്. ഇക്കാലത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് അനുയോജ്യം. ഡിസംബറില്‍ കനത്ത മഞ്ഞ് വീഴ്ചയും ഉണ്ടാകാറുണ്ട്.