Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹേമകുണ്ഡ്‌ » ആകര്‍ഷണങ്ങള് » ഹേമകുണ്ഡ്‌ സാഹിബ്‌ ഗുരുദ്വാര

ഹേമകുണ്ഡ്‌ സാഹിബ്‌ ഗുരുദ്വാര, ഹേമകുണ്ഡ്‌

13

ഹേമകുണ്ഡിലെ പ്രധാനപ്പെട്ട ഒരു സിഖ്‌ തീര്‍ത്ഥാടക കേന്ദ്രമാണ്‌ ഹേമകുണ്ഡ്‌ സാഹിബ്‌ ഗുരുദ്വാര. ഹോമകുണ്ഡ്‌ തടാകത്തിന്റെ കരയിലാണ്‌ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്‌. പത്താമത്തെ സിഖ്‌ ഗുരുവായ ഗുരു ഗോബിന്ദ്‌ സിംഗ്‌ വര്‍ഷങ്ങളോളം ധ്യാനത്തിലേര്‍പ്പെട്ടിരുന്ന സ്ഥലം എന്ന പ്രത്യേകതയും ഈ ഗുരുദ്വാരയ്‌ക്കുണ്ട്‌. ഗുരുദ്വാരയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ തടാകത്തിലെ തണുത്ത വെള്ളത്തില്‍ സ്‌നാനം ചെയ്യേണ്ടതാണ്‌.

ഇതിനായി സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളുണ്ട്‌. സമീപത്തെ കടകളില്‍ ചെറിയ സ്‌മരണികകള്‍ ലഭിക്കും. സഞ്ചാരികള്‍ക്ക്‌ ഇവ വാങ്ങാവുന്നതാണ്‌. ഗുരുദ്വാരയില്‍ നിന്ന്‌ വിശ്വാസികള്‍ക്ക്‌ കരാ പ്രസാദത്തോടൊപ്പം ചായയും കിച്ചടിയും വിതരണം ചെയ്യും. തുല്ല്യ അളവില്‍ ഗോതമ്പ്‌ മാവും പഞ്ചസാരയും നെയ്യും ചേര്‍ത്താണ്‌ കരാ പ്രസാദം തയ്യാറാക്കുന്നത്‌. പ്രാര്‍ത്ഥനയ്‌ക്ക്‌ ശേഷമായിരിക്കും പ്രസാദ വിതരണം നടക്കുക.

ആരാധന നടക്കുമ്പോള്‍ വിശ്വാസികള്‍ ഗുരു ഗ്രന്ഥസാഹിബിന്റെ ഇടതു വശത്ത്‌ മുകളിലുള്ള ഹുക്കുംനാമ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. പെട്ടെന്ന്‌ മറിക്കുമ്പോള്‍ ലഭിക്കുന്ന പേജുകളിലെ ഹുക്കുംനാമയാണ്‌ പ്രാര്‍ത്ഥനാ സമയത്ത്‌ വായിക്കുന്നത്‌. ഇന്ത്യന്‍ പട്ടാളത്തിലെ ചീഫ്‌ എന്‍ജിനീയറായിരുന്ന മേജര്‍ ജനറല്‍ ഹര്‍ക്കിരാത്ത്‌ സിംഗിന്റെ മേല്‍നോട്ടത്തില്‍ 1960ല്‍ ഗുരുദ്വാര നിര്‍മ്മാണം ആരംഭിച്ചു. പിന്നീട്‌ നിര്‍മ്മാണച്ചുമതല ആര്‍ക്കിടെക്ട്‌ സിയാലി ഏറ്റെടുക്കുകയായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
21 Sep,Mon
Return On
22 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Sep,Mon
Check Out
22 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Sep,Mon
Return On
22 Sep,Tue

Near by City