Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹേമകുണ്ഡ്‌ » കാലാവസ്ഥ

ഹേമകുണ്ഡ്‌ കാലാവസ്ഥ

ജൂണിനും ഒക്ടോബറിനും ഇടയ്‌ക്കുള്ള സമയമാണ്‌ ഹേമകുണ്ഡ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ സ്ഥലങ്ങള്‍ കാണുന്നതിനും മറ്റും പറ്റിയ സമയമാണിത്‌. ഇക്കാലയളവില്‍ ഹേമകുണ്ഡില്‍ എത്തുന്നവര്‍ക്ക്‌ നന്ദാദേവി ബയോസ്‌ഫിയര്‍ റിസര്‍വ്വും സന്ദര്‍ശിക്കാവുന്നതാണ്‌.

വേനല്‍ക്കാലം

 ഹേമകുണ്ഡില്‍ വേനല്‍ക്കാലം ജൂണില്‍ ആരംഭിച്ച്‌ ഒക്ടോബറില്‍ അവസാനിക്കും. ഈ സമയത്ത്‌ ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 17 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌.

മഴക്കാലം

ശീതകാലം

നവംബര്‍ മുതല്‍ മെയ്‌ വരെയാണ്‌ ഇവിടുത്തെ ശൈത്യകാലം. ഈ സമയത്ത്‌ ഇവിടെ കനത്ത മഞ്ഞുവീഴ്‌ച അനുഭവപ്പെടും. ഇതുമൂലം റോഡുകള്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്‌. ശൈത്യകാലത്ത്‌ ഹേമകുണ്ഡ്‌ സാഹിബിലേക്കുള്ള റോഡ്‌ അടയ്‌ക്കും. അതിനാല്‍ ഈ കാലയളവില്‍ ഹേമകുണ്ഡ്‌ സാഹിബ്‌ സന്ദര്‍ശിക്കാന്‍ കഴിയില്ല. ശൈത്യകാലത്തെ ശരാശരി താപനില ഏഴ്‌ ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും.