Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹിസാര്‍

ഹിസാര്‍ -  ഉരുക്കുനഗരത്തിലെ കാഴ്ചകള്‍

27

ഹരിയാനയിലെ ഹിസാര്‍ ജില്ലയുടെ ഭരണ തലസ്ഥാനമാണ് ഹിസാര്‍. ന്യൂഡല്‍ഹിയുടെ പടിഞ്ഞാറ് ഭാഗത്ത് 164 കിലോമീറ്റര്‍ ദൂരെയുള്ള ഈ നഗരം ന്യൂഡല്‍ഹിക്കൊപ്പംവളര്‍ച്ച പ്രാപിക്കുന്ന നഗരമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ തൊഴിലിനും ബിസിനസിനുമായി നിരവധിയാളുകള്‍ ഇവിടെ വാസമുറപ്പിച്ചിട്ടുണ്ട്. ഉരുക്കുഫാക്ടറികള്‍ധാരാളമുള്ളതിനാല്‍ ഉരുക്കുനഗരം എന്നും ഹിസാര്‍ അറിയപ്പെടുന്നുണ്ട്.

ചരിത്രം

എ.ഡി 1354ല്‍ ഫിറോസ്ഷാ തുഗ്ളക്ക് ആണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം. ആദ്യ കാലത്ത് ഹിസാറെ ഫിറോസ എന്നാണ് ഇവിടം അറിയപെപട്ടിരുന്നത്. 1351 മുതല്‍ 1388 വരെ ഡല്‍ഹി സുല്‍ത്താനേറ്റിന്‍െറ ഭരണകാലത്താണ് യമുനാ നദിയിലെ വെള്ളം കനാലുകളിലൂടെ ഈ നഗരത്തില്‍ എത്തിച്ചത് . ഗഗ്ഗാര്‍, ദൃഷ്ദാവതി നദികളും ഒരുകാലത്ത് ഈ നഗരത്തെ ഫലഭുയിഷ്ഠമാക്കിയിരുന്നതാണ്.  

ബി.സി മൂന്നാം നൂറ്റാണ്ടില്‍ മൗര്യ രാജാക്കന്‍മാരുംപതിനാലാം നൂറ്റാണ്ടില്‍ തുഗ്ളക്ക് വംശവും  പതിനാറാം നൂറ്റാണ്ടില്‍ മുഗളന്‍മാരും പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുമടക്കം നിരവധി രാജവംശങ്ങളുടെയും രാജാക്കന്‍മാരുടെയും ഭരണകര്‍ത്താക്കളുടെയും ഉദയവും അസ്തമയും കണ്ട നഗരമാണ് ഹിസാര്‍.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇവിടം പഞ്ചാബിന്‍െറ ഭാഗമായി.  1966ല്‍ പഞ്ചാബിന്‍െറ വിഭജിച്ചതോടെയാണ് ഇവിടം ഹരിയാനയുടെ ഭാഗമായത്.

ഹിസാറിലെ കാഴ്ചകള്‍

ഒരുപിടി കാഴ്ചകളാണ് ഹിസാര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നൂറ്റാണ്ടിന്‍െറ ചരിത്രം പേറുന്ന സെന്‍റ്.തോമസ് ചര്‍ച്ചാണ് ഇതില്‍ പ്രധാനപ്പെട്ടത്.  ക്രിസ്തുവിന്‍െറ 12 ശിഷ്യന്‍മാരില്‍ ഒരാളായ സെന്‍റ്.തോമസിന്‍െറ പേരിലുള്ള ചര്‍ച്ച് 1860ലാണ് പൂര്‍ത്തിയാക്കിയത്. വിക്ടോറിയന്‍ മാതൃകയിലെ പ്രധാന ശൈലികള്‍ കടമെടുത്ത് നിര്‍മിച്ച ഈ ദേവാലയത്തിന്‍െറ നിര്‍മാണത്തിന് അന്നത്തെ കാലത്ത് 4500 രൂപ മാത്രമാണ് ചെലവായത്.

അഗ്രോഹ ക്ഷേത്രം ഹൈന്ദവരുടെ പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. ഹിസാറിന് സമീപം അഗ്രോഹയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രസമുച്ചയത്തില്‍ ശക്തി സരോവര്‍ എന്ന് പേരുള്ള വലിയ കുളവും യോഗയിലൂടെയും അനുബന്ധ ചികില്‍സയിലൂടെയും രോഗശാന്തി വരുത്താന്‍ ലക്ഷ്യമിട്ടുള്ള നാച്ച്വറോപ്പതി സെന്‍ററും ഇവിടെയുണ്ട്.

ചരിത്രപരമായി പ്രധാന്യമുള്ളതാണ് ഹിസാറിന്‍െറ കിഴക്കുഭാഗത്ത് 56കിലോമീറ്റര്‍ ദൂരെയുള്ള ലോഹ്രി രഘാവോ. സോത്തി സിസ്വാള്‍ സെറാമിക്ക് കാലഘട്ടത്തിലേതെന്ന് കരുതുന്ന മൂന്ന് കുന്നുകളാണ് ഇവിടെയുള്ളത്. 1980കളില്‍ പുരാവസ്തു,മ്യൂസിയം വകുപ്പിന്‍െറ നേതൃത്വത്തില്‍ ഇവിടെ ഉദ്ഘനനം നടത്തിയിരുന്നു.

അഗ്രോബ കുന്നുകളാണ് മറ്റൊരു  ചരിത്രസ്മാരകം. അഗ്രോഹയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഇവിടെ നിന്ന് ബി.സി മൂന്ന്, നാല് നൂറ്റാണ്ടുകള്‍ മുതല്‍ എ.ഡി പതിനാലാം നൂറ്റാണ്ട് കാലഘട്ടങ്ങളിലേതെന്ന് കരുതുന്ന ചരിത്രവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ കുന്നിന്‍െറ ഒരു വശത്ത് ക്ഷേത്ര സമുച്ചയവും മറുവശത്ത് ഷീലാ മാതാ ക്ഷേത്രവുമാണ്.

ഹാരപ്പന്‍, സിന്ധൂനദീതട സംസ്കാരങ്ങളുടെ ഭാഗമായ രാഘിഗര്‍ഹി (രാഘി ഷാപൂര്‍) രാഘിഗാസ് ഗ്രാമങ്ങളും ഹിസാറിന് സമീപമാണ്. 2.2 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരത്തില്‍ 1963ലും 1997ലും നടത്തിയ ഉദ്ഘനനങ്ങളില്‍ പുരാതന സംസ്കാരത്തിന്‍േറതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ഹിസാറിലെ ഗുംബാദിലാണ് എ.ഡി ചതുരാകൃതിയിലുള്ള ശവകുടീരത്തിന്‍െറ നാലുവശത്തും ആര്‍ച്ച് മാതൃകയിലുള്ള നാല് വാതിലുകള്‍ ഉണ്ട്.  ഹിസാറിന്‍െറ കിഴക്കുഭാഗത്ത് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാന്‍സിയിലാണ് നഗരത്തിലേക്കുള്ള അഞ്ച്  പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ ബര്‍സി ഗേറ്റ് സ്ഥിതി ചെയ്യൂന്നത്. ഡല്‍ഹി ഗേറ്റ്, ഹിസാര്‍ ഗേറ്റ്, ഗോസെയിന്‍ ഗേറ്റ്, ഉമ്റാ ഗേറ്റ് എന്നിവയാണ് മറ്റുകവാടങ്ങള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര യോദ്ധാവായിരുന്ന പൃഥിരാജ് നിര്‍മിച്ച കോട്ടയാണ് മറ്റൊരു ആകര്‍ഷണം.

നാല് സൂഫീ സന്യാസിമാരുടെ ശവകുടീരങ്ങള്‍ അടങ്ങിയ ദുര്‍ഗാചാര്‍ കുതുബ് സമുച്ചയവും ഹാന്‍സിയിലാണ്. ജമാലുദ്ധീന്‍ ഹാന്‍സി, ബുര്‍ഹാനുദ്ധീന്‍, കുതുബുദ്ധീന്‍ മാനുവര്‍, നൂറുദ്ധീന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കിയിരിക്കുന്നത്.  ഫിറോസ്ഷാ കൊട്ടാരമാണ് മറെറാരു ആകര്‍ഷക കാഴ്ച. എ.ഡി 1354ല്‍ ഫിറൂസ് ഷാ തുഗ്ളക്ക് നിര്‍മിച്ച ഈ കൊട്ടാരത്തിന്‍െറ ഭാഗമായുള്ള മനോഹരമായ ലാത് കി മസ്ജിദ് 20 അടി ഉയരമുള്ള ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്.

നല്ല സമയം

സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ സമയമാണ് ഹിസാര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ഹിസാര്‍ പ്രശസ്തമാക്കുന്നത്

ഹിസാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹിസാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹിസാര്‍

  • റോഡ് മാര്‍ഗം
    ഹരിയാനയിലെയും അയല്‍സംസ്ഥാനങ്ങളിലെയും പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് സര്‍വീസ് ലഭ്യമാണ്. ഡല്‍ഹിയില്‍ 2.40 മണിക്കൂര്‍ റോഡുയാത്ര ചെയ്താല്‍ ഇവിടെയത്തൊം. സര്‍ക്കാര്‍, സ്വകാര്യബസുകള്‍ ധാരാളമായി ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി,ജയ്പൂര്‍, അമൃത്സര്‍, അലഹബാദ് തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഹിസാറില്‍ നിന്ന് ട്രെയിനുകള്‍ ലഭ്യമാണ്. ലാല്‍ ക്വിലാ എക്സ്പ്രസ്, യു.എ തൂഫാന്‍ എക്സ്പ്രസ്, ഗോരക്ക്ദാം എക്സ്പ്രസ്, കിസാന്‍ എക്സ്പ്രസ്, വിക്രം ശില എക്സ്പ്രസ് എന്നിവയാണ് ഡല്‍ഹി-ഹിസാര്‍ റൂട്ടില്‍ ഓടുന്ന പ്രമുഖ ട്രെയിനുകള്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സ്വന്തമായി എയര്‍പോര്‍ട്ടില്ലാത്ത ഹിസാറിലത്തൊന്‍ ദല്‍ഹി എയര്‍പോര്‍ട്ട് ആണ് ആശ്രയം. ഇവിടെ നിന്ന് 165 കിലോമീറ്റര്‍ അകലെയുള്ള ഹിസാറിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri