Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊന്നേമാര്‍ഡു » കാലാവസ്ഥ

ഹൊന്നേമാര്‍ഡു കാലാവസ്ഥ

വേനല്‍ക്കാലം

ഫെബ്രുവരി മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാറില്ല. 32 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും വേനല്‍ക്കാലത്തും ഇവിടത്തെ പരമാവധി ചൂട്.   

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. എങ്ങും പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന ഹൊന്നേമാര്‍ഡു മഴക്കാലത്ത് കാണാന്‍ വളരെ ആകര്‍ഷകമായിത്തോന്നും.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരിവരെയാണ് ഹൊന്നേമാര്‍ഡുവില്‍ ശൈത്യകാലം. കടുത്ത തണുപ്പാണ് ഇക്കാലത്തിവിടെ അനുഭവപ്പെടുക. പൂജ്യം ഡിഗ്രി വരെ താഴ്‌ന്നേക്കാം. കടുത്ത തണുപ്പ് ഇഷ്ടപ്പെടുന്നവര്‍ മാത്രമേ ഇക്കാലത്ത് ഹൊന്നേമാര്‍ഡുവിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാവൂ.