Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹൊന്നേമാര്‍ഡു

ഹൊന്നേമാര്‍ഡു -  ഹൊന്നെ മരങ്ങളുടെ നാട്

26

വാട്ടര്‍ സ്‌പോര്‍ട്‌സും അല്‍പസ്വല്‍പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ്     ഹൊന്നേമാര്‍ഡു. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന്‍ ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

ഹൊന്നേമാര്‍ഡുവിനെക്കുറിച്ച് അല്‍പം

ഹൊന്നെ മരങ്ങളില്‍ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. എന്നാല്‍ ഹൊന്നേമാര്‍ഡു എന്ന കന്നഡ വാക്കിനര്‍ത്ഥം സുവര്‍ണതടാകം എന്നാണ്. ശരാവതി നദിക്കരികിലാണ് ഈ ജലാശയം എന്നതുകൊണ്ടാവാം ആ പേര് കിട്ടിയതെന്നും കരുതുന്നവരുണ്ട്. ഹൊന്നേമാര്‍ഡു റിസര്‍വ്വോയറിന് നടുവിലായുള്ള ചെറുദ്വീപാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ സഞ്ചാരികള്‍ക്ക് രാത്രിതാമസത്തിനുള്ള സൗകര്യവുമുണ്ട്. ശുദ്ധജലം നിറഞ്ഞ തടാകവും അനന്തമായി പരന്നുകിടക്കുന്ന കാടും സഞ്ചാരികള്‍ക്ക് ചങ്ങാടത്തില്‍ യാത്രചെയ്യാനും നീന്താനും ട്രക്കിംഗിനും അവസരമൊരുക്കുന്നു. ഫോറസ്റ്റിലൂടെയുള്ള ഒരു നടത്തം ഒട്ടനവധി അപൂര്‍വ്വതരം പക്ഷികളെ കാണാനുള്ള സൗകര്യവുമൊരുക്കുന്നു.

ജോഗ്ഫാള്‍സില്‍ പോകാതെ ഹൊന്നേമാര്‍ഡുവിലേക്കുള്ള യാത്ര പൂര്‍ത്തിയാകില്ല എന്നുവേണം പറയാന്‍. 829 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന ജോഗ്ഫാള്‍സ് സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ജോഗ്ഫാള്‍സ് പോലെതന്നെ കണ്ടിരിക്കേണ്ട മറ്റൊരു വെള്ളച്ചാട്ടമാണ് 30 കിലോമീറ്റര്‍ അകലത്തായുള്ള ദാബ്ബെ ഫാള്‍സും. ഷിമോഗയാണ് ഹൊന്നേമാര്‍ഡുവിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ബസ്സുകളും വള്ളങ്ങളും മറ്റുമാണ് ഇവിടത്തെ പ്രാദേശി യാത്രാസൗകര്യങ്ങളിലുള്ളത്.

ഹൊന്നേമാര്‍ഡു പ്രശസ്തമാക്കുന്നത്

ഹൊന്നേമാര്‍ഡു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൊന്നേമാര്‍ഡു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹൊന്നേമാര്‍ഡു

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഹൊന്നേമാര്‍ഡുവിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ബസ്സ് കിട്ടും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    12 കിലോമീറ്റര്‍ ദൂരത്തായുള്ള തലഗുപ്പയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്. തലഗുപ്പയില്‍നിന്നും ഹൊന്നേമാര്‍ഡുവിലേക്ക് സ്വകാര്യവാഹനങ്ങളോ ടാക്‌സിയോ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം ബജ്‌പെ എയര്‍പോര്‍ട്ടാണ് ഹൊന്നേമാര്‍ഡുവിന് അടുത്തുള്ള വിമാനത്താവളം. 225 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാകട്ടെ ഇവിടെനിന്നും 380 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed