Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊസൂര്‍ » കാലാവസ്ഥ

ഹൊസൂര്‍ കാലാവസ്ഥ

ഹൊസൂര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം തണുപ്പുകാലമാണ്‌. ചെറിയ തണുപ്പും ഹൊസൂരിലെ കാഴ്‌ചകളും നിങ്ങള്‍ക്ക്‌ മറക്കാനാവാത്ത അനുഭവമായിരിക്കും.

വേനല്‍ക്കാലം

വരണ്ടതും സുഖകരവുമായ കാലാവസ്ഥയാണ്‌ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്‌. വ്യവസായവത്‌കരണത്തിന്റെ ഫലമായി ചൂടുകാലത്ത്‌ താപനില ഉയരുന്ന പ്രവണത കണ്ടുവരുന്നുണ്ട്‌. ചൂടുകാലത്തെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഇതില്‍ ഏറ്റവുമധികം ചൂട്‌ അനുഭവപ്പെടുന്നത്‌ ഏപ്രില്‍ മാസത്തിലാണ്‌.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്‌തംബര്‍ അവസാനം വരെ തുടരും. തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണും വടക്ക്‌ കിഴക്കന്‍ മണ്‍സൂണും ഇവിടെ ലഭിക്കാറുണ്ട്‌. വേനല്‍ക്കാലത്തെ വരള്‍ച്ചയോടും ചൂടിനോടും വിടപറയാന്‍ മഴക്കാലം സഹായിക്കും.

ശീതകാലം

ഉഷ്‌ണമേഖലാ കാലാവസ്ഥാ പ്രദേശമായതിനാല്‍ ഹൊസൂരില്‍ അതിശൈത്യം അനുഭവപ്പെടാറില്ല. തണുപ്പ്‌ കാലത്തെ താപനില 12-24 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിയുള്ള ഈ കാലത്താണ്‌ ഏറ്റുവുമധികം സഞ്ചാരികള്‍ ഇവിടെ എത്തുന്നത്‌.