Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹൊസൂര്‍

ഹൊസൂര്‍: പനിനീര്‍ പൂക്കളുടെ നഗരം

10

ബംഗലൂരുവില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ നഗരമാണ്‌ ഹൊസൂര്‍. പ്രകൃതി സൗന്ദര്യവും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും തിരക്കേറിയ ഈ വ്യവസായ നഗരത്തിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരമായ കാലാവസ്ഥ ഹൊസൂറിന്‌ ലിറ്റില്‍ ഇംഗ്ലണ്ട്  എന്ന വിശേഷണവും നേടിക്കൊടുത്തിട്ടുണ്ട്‌. വാഹന നിര്‍മ്മാണ വ്യവസായകേന്ദ്രം എന്ന നിലയിലും ഹൊസൂര്‍ പ്രശസ്‌തമാണ്‌. പുതിയ ജനവാസകേന്ദ്രം എന്നാണ്‌ ഹൊസൂര്‍ എന്ന കന്നട വാക്കിനര്‍ത്ഥം.

ടിപ്പു സുല്‍ത്താന്റെ കാലത്ത്‌ ഹൊസൂര്‍ പ്രധാനപ്പെട്ട ഒരു അതിര്‍ത്തി നഗരമായിരുന്നു. ടിപ്പുവിന്റെ മൈസൂറിനും ബ്രിട്ടീഷ്‌ ഇന്ത്യക്കും ഇടയിലുള്ള സ്ഥാനം തന്നെയാണ്‌ ഹൊസൂറിന്‌ ഈ പ്രാധാന്യം നേടിക്കൊടുത്തത്‌.

ഹൊയ്‌സാല രാജവംശത്തിലെ ഭരണാധികാരിയായിരുന്ന രാമനാഥ എഡി 1290ല്‍ ആണ്‌ ഹൊസൂര്‍ നഗരം സ്ഥാപിച്ചത്‌. 1768ലും 1791ലും ബ്രിട്ടീഷുകാര്‍ ഹൊസൂര്‍ പിടിച്ചടക്കി. അക്കാലത്ത്‌ ഹൊസൂറില്‍ സ്‌കോട്ട്‌ലന്റിലെ കെനില്‍വര്‍ത്ത്‌ കോട്ടയുടെ മാതൃകയിലുള്ള ഒരു കോട്ടയും നിര്‍മ്മിച്ചു. ബ്രെട്ട്‌സ്‌ കോട്ട എന്ന്‌ അറിയപ്പെട്ടിരുന്ന ഈ കോട്ട അക്കാലത്ത്‌ ഹൊസൂറിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഇപ്പോള്‍ ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ ബാക്കിയുള്ളത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സേലം ജില്ലയുടെ ആസ്ഥാനം കൂടിയായിരുന്നു ഹൊസൂര്‍.

ലോകത്തിലെ പ്രധാനപ്പെട്ട റോസാപ്പൂവ്‌ കയറ്റുമതി കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഹൊസൂര്‍ ഇപ്പോള്‍. പുഷ്‌പ്പകൃഷി ഹൊസൂരിന്റെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം റോസാ പൂക്കളാണ്‌ ഇവിടെ നിന്ന്‌ കയറ്റി അയക്കുന്നത്‌. യൂറോപ്പ്‌, സിംഗപ്പൂര്‍, ജപ്പാന്‍, സൗദി അറേബ്യ, മറ്റു തെക്ക്‌ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹൊസൂരില്‍ നിന്നുള്ള റോസാപ്പൂക്കള്‍ എത്തുന്നുണ്ട്‌.

കയറ്റുമതിയില്‍ നിന്ന്‌ ഏതാണ്ട്‌ 150 കോടി രൂപയാണ്‌ ഹൊസൂര്‍ നേടുന്നത്‌. പുഷ്‌പ്പ കയറ്റുമതിയിലൂടെ രാജ്യം നേടുന്ന ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം വരുമിത്‌. യൂറോപ്പിലേക്ക്‌ റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന സ്ഥാപനമാണ്‌ മധഗൊണ്ടപള്ളിയില്‍ സ്ഥിതി ചെയ്യുന്ന ടാന്‍ഫ്‌ളോറ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പാര്‍ക്ക്‌. ഇവിടെ കൃഷി ചെയ്യുന്ന താജ്‌മഹല്‍ എന്ന ഇനം റോസാപ്പൂക്കള്‍ക്ക്‌ ലോകത്തെമ്പാടും ആവശ്യക്കാര്‍ ഏറെയാണ്‌. താജ്‌മഹലിന്റെ പേറ്റന്റും ഹൊസൂര്‍ നേടിയിട്ടുണ്ട്‌.

വ്യവസായങ്ങളുടെ നാട്‌

സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ്‌ തമിഴ്‌നാട്‌ ലിമിറ്റഡിന്റെ (എസ്‌ഐപിസിഒടി) പരിശ്രമഫലമായാണ്‌ ഹൊസൂരില്‍ വ്യാവസായിക വളര്‍ച്ച ഉണ്ടായത്‌. തമിഴ്‌നാട്ടിലെ ചെറുതും പിന്നാക്കം നില്‍ക്കുന്നതുമായ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും വികസനത്തിനായി എസ്‌ഐപിസിഒടി വളരെയധികം പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുകയുണ്ടായി. ഈ പ്രവര്‍ത്തനങ്ങളുടെ ഗുണം ഏറ്റവുമധികം ലഭിച്ചത്‌ ഹൊസൂരിനാണ്‌. ഇതിന്റെ ഫലമായി അശോക്‌ ലെയ്‌ലാന്‍ഡ്‌ ലിമിറ്റഡ്‌, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്‌ ലിമിറ്റഡ്‌, ഏഷ്യന്‍ ടുബാക്കോ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ഐ.ടി.സി), ആവ്‌ടെക്‌ ലിമിറ്റഡ്‌, ബെയ്‌സ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌, ബാറ്റാ ഇന്ത്യാ ലിമിറ്റഡ്‌, കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ്‌, എക്‌സൈഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌, ഫൈവെലി ട്രാന്‍സ്‌പോര്‍ട്ട്‌ ഇന്ത്യാ ലിമിറ്റഡ്‌, കാറ്റര്‍പില്ലെര്‍ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ജിആര്‍ബി ഡയറി ഫുഡ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, കമാസ്‌ വെക്ട്ര, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌, ഹിന്ദുസ്ഥാന്‍ യൂണീലീവര്‍, ഐഎന്‍ഇഎല്‍-ഇന്ത്യാ നിപ്പണ്‍ ഇലക്ട്രിക്കല്‍സ്‌ ലിമിറ്റഡ്‌, മോട്ടോഴ്‌സ്‌ ലിമിറ്റഡ്‌, ലൂക്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌, പ്രീമിയര്‍ മില്‍സ്‌, തനേജ എയറോസ്‌പെയ്‌സ്‌ ആന്റ്‌ ഏവിയേഷന്‍ ലിമിറ്റഡ്‌, ടൈറ്റാന്‍ ഇന്‍ഡസ്‌ട്രീസ്‌, ടിടികെ പ്രെസ്റ്റീജ്‌ ലിമിറ്റഡ്‌, ടിവിഎസ്‌ മോട്ടോര്‍ കമ്പനി ലിമിറ്റഡ്‌ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഹൊസൂരിന്റെ മണ്ണിലേക്ക്‌ എത്തുകയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളില്‍ ഒന്നായി ഇവിടം മാറുകയും ചെയ്‌തു.

സമ്പന്നമായ പാരമ്പര്യവും സുഖകരമായ കാലാവസ്ഥയും പൊന്നിയാറിന്റെ സാമീപ്യവും വ്യവസായങ്ങളെ മാത്രമല്ല ധാരാളം സഞ്ചാരികളെയും ഹൊസൂരിലേക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌. കെലവരപള്ളി ഡാമിന്റെ മനോഹാരിത, ചെന്നത്തൂര്‍ ഗ്രാമവാസികളുടെ സ്‌നേഹം, രാജാജി മെമ്മോറിയല്‍ പോലുള്ള സ്‌മാരക മന്ദിരങ്ങള്‍, ചന്ദ്ര ചൂഢേശ്വര്‍ ക്ഷേത്രം പോലുള്ള ആരാധനാലയങ്ങള്‍ മുതലായവ സഞ്ചാരികള്‍ക്ക്‌ പുതിയ അനുഭവം പകരും. വിവിധതരം ഉല്ലാസങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഹൊസൂരിലുണ്ട്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുതല്‍ പ്രകൃതി ദൃശ്യങ്ങള്‍ വരെ

ഹൊസൂരില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്‌ചകളുണ്ട്‌. കൂട്ടുകാരുമായും കുടുംബത്തോടൊപ്പവും അടിച്ചുപൊളിക്കാന്‍ പറ്റിയ ഉല്ലാസകേന്ദ്രമാണ്‌ കെലവരപള്ളി അണക്കെട്ട്‌. ചന്ദ്ര ചൂഢേശ്വര്‍ ക്ഷേത്രം ആത്മീയതയിലേക്കുള്ള യാത്ര പ്രദാനം ചെയ്യുമ്പോള്‍ ചരിത്രത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കണമെന്നുള്ളവര്‍ക്ക്‌ രാജാജി സ്‌മാരകം സന്ദര്‍ശിക്കാം.

ഹൊസൂരിലെ പ്രധാന ആകര്‍ഷണങ്ങളാണ്‌ അരുള്‍ മിഗു മരഗതാംബാള്‍ സമേധ ക്ഷേത്രവും ശ്രീ ചന്ദ്ര ചൂഢേശ്വര്‍ ക്ഷേത്രവും. ഹൊസൂരില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു അമ്പലമാണ്‌ വെങ്കിടേശ്വര ക്ഷേത്രം. ദക്ഷിണ തിരുപ്പതിയെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്‌.

ഹൊസൂരില്‍ നിന്ന്‌ 80 കിലോമീറ്റര്‍ അകലെയുള്ള ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണേണ്ട കാഴ്‌ചയാണ്‌. പ്രകൃതി സ്‌നേഹികള്‍ക്ക്‌ കൃഷ്‌ണഗിരിയും സന്ദര്‍ശിക്കാം. ഇവിടെ ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കാണാന്‍ കഴിയും. പ്രദേശത്തെ മറ്റൊരു ആകര്‍ഷണമാണ്‌ കൃഷ്‌ണഗിരി അണക്കെട്ട്‌. തമിഴ്‌നാട്ടിലെ നിരവധി ജില്ലകള്‍ക്ക്‌ വൈദ്യുതി നല്‍കുന്നത്‌ ഈ അണക്കെട്ടാണ്‌. ഇവിടവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്‌. ഹൊസൂരിന്‌ സമീപത്തുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌ മെടിക്കേരി (310 കിലോമീറ്റര്‍ അകലെ), വയനാട്‌ (290 കിലോമീറ്റര്‍ അകലെ), കൂര്‍ഗ്‌ (280 കിലോമീറ്റര്‍ അകലെ), ഊട്ടി (296 കിലോമീറ്റര്‍ അകലെ), കൊടൈക്കനാല്‍ (405 കിലോമീറ്റര്‍ അകലെ) എന്നിവ. ഹൊസൂരില്‍ നിന്ന്‌ 190 കിലോമീറ്റര്‍ അകലെയുള്ള പുട്ടപര്‍ത്തി, 240 കിലോമീറ്റര്‍ അകലെയുള്ള തിരുപ്പതി എന്നിവിടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്‌. 305 കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരം, 270 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി എന്നിവ ഹൊസൂരിന്‌ സമീപത്തുള്ള ബീച്ചുകളാണ്‌.

ഹൊസൂര്‍ പ്രശസ്തമാക്കുന്നത്

ഹൊസൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൊസൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹൊസൂര്‍

  • റോഡ് മാര്‍ഗം
    ഹൊസൂരിലേക്കുള്ള ഏറ്റവും സൗകര്യപ്രദമായ യാത്രാ മാര്‍ഗ്ഗം റോഡ്‌ വഴിയുള്ള യാത്രയാണ്‌. ദേശീയപാത 7ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍ റോഡ്‌ മാര്‍ഗ്ഗം അനായാസം ഇവിടെ എത്തിച്ചേരാന്‍ കഴിയും. സമീപത്തെ എല്ലാ നഗരങ്ങളില്‍ നിന്നും എല്ലായ്‌പ്പോഴും ഹൊസൂരിലേക്ക്‌ ബസ്‌ സര്‍വ്വീസുകളുണ്ട്‌. ഇതില്‍ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടും. വിമാനത്തില്‍ വരുന്നവര്‍ക്ക്‌ ബംഗലൂരു, ചെന്നൈ എയര്‍പോര്‍ട്ടുകളില്‍ നിന്ന്‌ ടാക്‌സിയില്‍ ഇവിടെ എത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ആന്ധ്രാപ്രദേശ്‌, കര്‍ണ്ണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഹൊസൂരിലേക്ക്‌ നേരിട്ട്‌ ട്രെയിനുകളുണ്ട്‌. ചെന്നൈയ്‌ക്കും ബംഗലൂലുവിനും ഇടയ്‌ക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ട്രെയിനുകളിലും ഇവിടെ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹൊസൂരിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ബംഗലൂരു അന്താരാഷ്ട്ര വിമാനത്താവളമാണ്‌. ഇത്‌ കഴിഞ്ഞാല്‍ പിന്നെ അടുത്തുള്ള വിമാനത്താവളം ചെന്നൈ ആണ്‌. ബംഗലൂരു വിമാനത്താവളത്തില്‍ നിന്ന്‌ ഹൊസൂരില്‍ എത്താന്‍ ടാക്‌സിക്ക്‌ ഏകദേശം 600 രൂപ ചെലവാകും. ചെന്നൈയില്‍ നിന്ന്‌ ഹൊസൂരിലേക്കുള്ള ടാക്‌സി ചാര്‍ജ്ജ്‌ ഏതാണ്ട്‌ 2500 രൂപയാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri