Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൗറ » കാലാവസ്ഥ

ഹൗറ കാലാവസ്ഥ

തണുപ്പുകാലമാണ് ഹൗറ സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

ചൂടേറിയതാണ് ഹൗറയിലെ വേനല്‍ക്കാലം. ചില സമയങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. അന്തരീക്ഷത്തില്‍ ആര്‍ദ്രതയുടെ അളവും വര്‍ധിച്ചിരിക്കും. ഏപ്രിലും മെയ് മാസവുമാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസങ്ങള്‍.

മഴക്കാലം

തീരപ്രദേശത്ത് ഉണ്ടാകുന്നത്ര മഴ ഇവിടെ ഉണ്ടാകാറുണ്ട്. വേഗമേറിയ കാറ്റും ഇവിടെ അനുഭവപ്പെടാറുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതല്‍ മഴ അനുഭവപ്പെടാറ്.

ശീതകാലം

സൗമ്യമായ കാലാവസ്ഥയാണ് ഈ സമയം അനുഭവപ്പെടാറ്. ഒക്ടോബര്‍ അവസാനം മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്ത് താപനില ചിലപ്പോള്‍ പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.