Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇഗട്പുരി » കാലാവസ്ഥ

ഇഗട്പുരി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. കത്തിനില്‍ക്കുന്ന സൂര്യന് കീഴില്‍ വറ്റിവരണ്ടുപോകും യാത്രികര്‍. വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിക്കുക പ്രയാസമേറിയ കാര്യമാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കടുത്ത ചൂടില്‍ നിന്നും മോചനം നല്‍കുന്ന മഴ സഞ്ചാരികള്‍ക്കും ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു. ഇഗട്പുരിയില്‍ ശരാശരിയിലധികം മഴ ലഭിക്കുന്നു.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഇഗട്പുരി യാത്രയ്ക്ക് പറ്റിയ സമയം. 14നും 25നും ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ മാത്രമാണ് മാത്രമാണ് ഇക്കാലത്തെ താപനില.