Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഇഗട്പുരി

കൊടും വനങ്ങളും വെള്ളച്ചാട്ടങ്ങളുമായി ഇഗട്പുരി

16

1900 അടി ഉയരത്തിലുള്ള ഇഗട്പുരി മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കൊടുംവനങ്ങളും വെള്ളച്ചാട്ടങ്ങളുമായി മനോഹരമായ കാഴ്ചകളൊരുക്കുന്നു ഇഗട്പുരി. പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇഗട്പുരിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം.

നാഗരിതകയുടെ സ്പര്‍ശമേല്‍ക്കാത്ത കുന്നിന്‍പുറങ്ങളും ശാന്തമായ പ്രകൃതിയും സ്വച്ഛമായ കാറ്റും ഇഗട്പുരിയുടെ പ്രത്യേകതകളാണ്. നഗരജീവിതം നല്‍കുന്ന ആയാസത്തില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചാണ് സഞ്ചാരികളില്‍ പലരും ഇഗട്പുരിയിലെത്തുന്നത് എന്ന് പറഞ്ഞാല്‍ സ്ഥിരമായി ഇവിടെ സന്ദര്‍ശിക്കുന്നവര്‍ അത് അംഗീകരിച്ച് തരും. കുടുംബമായെത്തി അല്‍പസമയം ചെലവഴിക്കാന്‍ അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ പ്രധാനമാണ് ട്രിംഗല്‍വാഡി കോട്ടയ്ക്ക് സമീപത്തായുള്ള ട്രിംഗല്‍വാഡി തടാകവും സമീപപ്രദേശങ്ങളും. വിവിധതരം പക്ഷികളെയും സസ്യജാലങ്ങളെയും കാണ്‍കേ ഈ മനോഹരപ്രകൃതിയില്‍ കാഴ്ച്ചക്കാര്‍ സ്വയം മറന്നുപോകുമെന്നതില്‍ തര്‍ക്കമില്ല. ട്രക്കിംഗ് പ്രിയര്‍ക്ക് ആസ്വദിക്കാന്‍ തക്ക നിരവധി ട്രക്കിംഗ് പോയന്റുകളും ഇഗട്പുരിയിലുണ്ട്.

പ്രശാന്തമായ അന്തരീക്ഷവും മനസ്സുഖവും നല്‍കുന്ന മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമാണ് ഇഗട്പുരിയിലെ ഭട്‌സാ നദീ താഴ്‌വര. മുംബൈ നഗരത്തിലെമ്പാടും ജലസേചനത്തിന്റെ പ്രധാന സ്രോതസ്സുകൂടിയായ  വൈതര്‍ണ അണക്കെട്ടാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. റിവര്‍ റാഫ്റ്റിംഗും റിവര്‍ ക്രോസിംഗും പോലുള്ള സാഹസിക കൃത്യങ്ങളില്‍ ഏര്‍പ്പെടനാഗ്രഹിക്കുന്ന സഞ്ചാരികള്‍ ഒരു കാരണവശാലും വിട്ടുപോകരുത്താത്തതാണ് കാമല്‍ വാലി. ഇനി സാഹസികതയൊന്നും വേണ്ട സ്വസ്ഥമായി അല്‍പനേരം ഇരുന്നാല്‍ മതി എന്നുള്ളവര്‍ക്ക് അസ്തമയ സൂര്യന്റെ കാഴ്ചകള്‍ കണ്ട് വിശ്രമിക്കുകയും ആവാം. സഹ്യപര്‍വത നിരകളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര ദൃശ്യങ്ങളിലൊന്നാണ് പ്രശാന്തസുന്ദരമായ കുന്നുകളോടുകൂടിയ ഇഗട്പുരി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസം സ്‌പോട്ടുകളിലൊന്നായ ഇഗട്പുരി നാസിക് ജില്ലയിലാണ്.

ഇഗട്പുരിയില്‍ കാണേണ്ടത്

പുരാതനമായ നിരവധി ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇഗട്പുരി. ഘടന്‍ദേവി ക്ഷേത്രമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇഗട്പുരിയില്‍ കണ്ടിരിക്കേണ്ടതുമായ ഒന്ന്. ഘട്ടുകളുടെ (മലനിരകളുടെ) സംരക്ഷകയായ ഘടന്‍ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സഹ്യാദ്രിയുടെ മനം മയക്കുന്ന കാഴ്ചകളും കാണാന്‍ സാധിക്കും ഇവിടെ ദര്‍ശനത്തിനായി എത്തുന്ന സഞ്ചാരികള്‍ക്ക് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. നിരവധി വര്‍ഷങ്ങളായി തീര്‍ത്ഥാടകര്‍ക്ക് മനശാന്തി നല്‍കുന്ന ധ്യാനങ്ങളും മന്ത്രോച്ചാരണങ്ങളും നിറഞ്ഞുനില്‍ക്കുന്ന വിപാസന കേന്ദ്രമാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച.

ചരിത്രത്തിലും വാസ്തുവിദ്യയിലും മറ്റും താല്‍പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ മടിക്കേണ്ട, നിങ്ങള്‍ക്ക് തീര്‍ച്ചയായും ട്രിംഗല്‍വാഡി കോട്ടയിലേക്ക് ഒരു യാത്രയാകാം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ് കാഴ്ചക്കാരുടെ മനം കവരുന്ന ഈ കോട്ട. സഹ്യപര്‍വ്വത നിരകളിലുള്ള ഈ കോട്ടയില്‍നിന്നും നോക്കിയാല്‍ താഴെ ഇഗട്പുരിയുടെ മനോഹരമായ പനോരമിക് വ്യൂ ആസ്വദിക്കാം. കോട്ടയ്ക്കുള്ളിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിക്കേണ്ട ഒരിടമാണ്. ഛത്രപതി ശിവജിയുടെ ജീവചരിത്രം വിവരിക്കുന്ന വാലവലക്കര്‍ മ്യൂസിയമാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന കാഴ്ച. ഭക്ഷണപ്രിയര്‍ക്കാകട്ടെ ഇഗട്പുരിയിലെ വട പാവ് കഴിക്കാതെ ഇവിടെ നിന്നും തിരിച്ചുപോകുക എന്നത് ഒരു നഷ്ടം തന്നെയാകാനിടയുണ്ട്.

ഇഗട്പുരിയെക്കുറിച്ച് അല്‍പം

ഇഗട്പുരിയിലെ കാലാവസ്ഥ പൊതുവേ തെളിഞ്ഞതും വര്‍ഷം മുഴുവന്‍ പ്രസന്നവുമാണ്. വളരെ ചെറിയ കാലം മാത്രമാണ് കടുത്ത വേനല്‍ക്കാലം. ചൂട് കൂടിയ വേനല്‍ക്കാലത്ത് ഇവിടെ പൊതുവേ സഞ്ചാരികളെത്തുക പതിവില്ല. കടുത്ത ചൂടില്‍നിന്നും രക്ഷയുമായി എന്നോണം എത്തുന്ന മഴക്കാലമാണ് പിന്നീട്. പാലരുവി പോലുള്ള ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുന്ന മഴക്കാലം ഇഗട്പുരിയെ ഏറെ മനോഹരിയാക്കുന്നു. യാത്രകള്‍ക്കനുയോജ്യമായ കാലാവസ്ഥ തരുന്ന ശീതകാലത്താണ് ഇഗട്പുരിയില്‍ ഏറെയും സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 119 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് നാസിക് വിമാനത്താവളമാണ് ഇഗട്പുരിയില്‍ എത്തിച്ചേരാന്‍ എളുപ്പം. മഹാരാഷ്ട്രയില്‍ നിന്നും പുറത്തുനിന്നും നിരവധി തീവണ്ടികളും ഇഗട്പുരിയിലെത്താന്‍ ഉപയോഗിക്കാം. ലോക്കല്‍ ട്രെയിനിലാണ് യാത്രയെങ്കില്‍ കാസറയിലിറങ്ങി ബസ്സ് മാര്‍ഗം വേണം ഇഗട്പുരിയിലെത്താന്‍. മനോഹരമായ സഹ്യപര്‍വ്വത നിരകള്‍ ആസ്വദിച്ചുകൊണ്ട് ഒരു ഡ്രൈവാണ് റോഡ് മാര്‍ഗം യാത്ര തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും അഭികാമ്യം. അല്‍പം സാഹസികമായി തോന്നാമെങ്കിലും ഇഗട്പുരിയുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത്തരമൊരു ഡ്രൈവ് വെറുതെയാവില്ല എന്നതാണ് വാസ്തവം.

ആഴ്ചയവസാനത്തിലെ അവധിദിവസം ആസ്വദിക്കാനുള്ള യാത്രയാകട്ടെ, കടുത്ത ജോലിത്തിരക്കുകളില്‍നിന്നും നഗരജീവിതത്തില്‍നിന്നും ഒന്നോ രണ്ടോ ദിവസത്തിലേക്കുള്ള ഒളിച്ചോട്ടമാകട്ടെ, ഏത് തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്താനുള്ളതെല്ലാം ഇഗട്പുരിയിലുണ്ട്.

ഇഗട്പുരി പ്രശസ്തമാക്കുന്നത്

ഇഗട്പുരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഇഗട്പുരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഇഗട്പുരി

  • റോഡ് മാര്‍ഗം
    നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ ഇഗട്പൂരിനെ മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളുമായി ബന്ധപ്പെടുത്തുന്നു. ഏകദേശം 500 രൂപ നിരക്കില്‍ ടൂറിസ്റ്റ് ബസ്സുകള്‍ ലഭ്യമാണ് എങ്കിലും സഞ്ചാരികളുടെ സൗകര്യത്തിന് അനനുസരിച്ച് ചിലപ്പോള്‍ വാഹനങ്ങള്‍ ലഭ്യമാകണമെന്നില്ല എന്നൊരു പരിമിതിയുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മുംബൈയില്‍ നിന്നും ഇഗട്പൂരിലേക്ക് സ്ഥിരമായുള്ള തീവണ്ടിയാണ് തപോവന്‍ എക്‌സപ്രസ്. കസാറ റെയില്‍വേസ്റ്റേഷനാണ് ഇഗട്പൂരിന് അടുത്തായുള്ളത്. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. കാബില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇഗട്പൂരിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഇഗട്പൂരിന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 119 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. 55 കിലോമീറ്റര്‍ അകലെയായുള്ള നാസിക്കിലെ ഗാന്ധിനഗര്‍ ആണ് സമീപത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളം. ടാക്‌സിയില്‍ ശരാശരി 2000 രൂപയ്ക്ക് വിമാനത്താവളത്തില്‍ നിന്നും ഇഗട്പൂരിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed