Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇംഫാല്‍ » കാലാവസ്ഥ

ഇംഫാല്‍ കാലാവസ്ഥ

ഇംഫാല്‍ സന്ദര്‍ശിക്കാന്‍ യോജ്യമായത് വേനല്‍ക്കാലമാണ്. ഇക്കാലമാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് സീസണ്‍. മഴക്കാലത്ത് യാത്രകള്‍ ദുഷ്കരമാകും. എന്നിരുന്നാലും തണുപ്പിനെ എതിരിടാന്‍ കഴിവുള്ള സാഹസികര്‍ക്ക് ഈ സമയത്തും യാത്ര നടത്താം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണില്‍ അവസാനിക്കുന്നു. ഇക്കാലത്തെ അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 12 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഏറ്റവും ചൂടനുഭവപ്പെടുന്ന മെയ് മാസത്തില്‍ മുപ്പത് ഡിഗ്രിയിലെത്തും താപനില. ഇക്കാലത്ത് അന്തരീക്ഷത്തില്‍ മൂടല്‍ മഞ്ഞും അനുഭവപ്പെടും.

മഴക്കാലം

ജൂലൈയാകുന്നതോടെ ഇംഫാലില്‍ മഴക്കാലം ആരംഭിക്കും. ഇത് ഒകടോബര്‍ വരെ തുടരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. 20 സെന്‍റിമീറ്റര്‍ മഴവരെ ഈ മാസങ്ങളില്‍ ലഭിക്കും.

ശീതകാലം

കടുത്ത തണുപ്പാണ് ശൈത്യകാലത്ത് ഇംഫാലില്‍ അനുഭവപ്പെടുന്നത്. ജനുവരിയില്‍ താപനില പൂജ്യത്തിനും താഴെ പോകുന്നു. പകല്‍ സമയത്ത് താപനില 25 ഡിഗ്രി സെല്‍ഷ്യസിനടുത്തുണ്ടാവും. നവംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. ഈ സമയത്ത് തണുത്ത കാറ്റും വീശുന്നു.