ഇസ്ലാംനഗറിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഇസ്ലാംനഗര് കോട്ട. ഈ കോട്ട ഇവിടുത്തെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. 1715 ല്‍ അഫ്ഗാന് കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാനാണ് ഈ കോട്ട സ്ഥാപിച്ചത്....
രണ്ട് നിലയുള്ള കൊട്ടാരമാണ് റാണി മഹല്‍ അഥവാ ക്വീന്‍സ് പാലസ്. ദോസ്ത് മുഹമ്മദ് ഖാന് സ്ത്രീകള്‍ക്ക് വേണ്ടി 1720 ല്‍ പണി കഴിപ്പിച്ചതാണിത്. മനോഹരമായ ഈ കെട്ടിടത്തില്‍ ബാല്‍ക്കണിയും, ഏകീകരിച്ച തുറന്ന ഉള്മുറികളുമുണ്ട്....
ദോസ്ത് മുഹമ്മദ് ഖാന് 1715 ല്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ചമന്‍മഹല്‍. ചെങ്കല്ലില്‍ പണിതീര്‍ത്ത ഈ കൊട്ടാരം മനോഹരമായ ഒരു കാഴ്ചയാണ്. ഇതിലെ ശീഷ് മഹലിന് പ്രവേശനത്തിനായി പന്ത്രണ്ട് വാതിലുകളാണുള്ളത്. കൊട്ടാരത്തിന് നടുവിലായി മനോഹരമായ പൂന്തോട്ടവും...