Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » കാലാവസ്ഥ

ഇറ്റാനഗര്‍ കാലാവസ്ഥ

സമുദ്ര നിരപ്പില്‍ നിന്നും 350 മീറ്റര്‍ ഉയരത്തിലാണ്‌ ഇറ്റാനഗര്‍ സ്ഥിതി ചെയ്യുന്നത്‌. വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. വര്‍ഷത്തിലേത്‌ സമയത്തും ഇറ്റാ നഗര്‍ സന്ദര്‍ശിക്കാം.

വേനല്‍ക്കാലം

ഇറ്റാനഗറിലേത്‌ ഈര്‍പ്പമുള്ള വേനല്‍ക്കാലമാണ്‌. മെയ്‌ മുതല്‍ ജൂണ്‍ വരെ കാലാവസ്ഥ പ്രസന്നമായിരിക്കുമെങ്കിലും ചൂട്‌ കൂടുതലായിരിക്കും. ദേശീയോദ്യാനത്തിന്‌ മുകളിലൂടെ വീശുന്ന ഹിമാലയന്‍ കാറ്റ്‌ ചൂട്‌ സഹനീയമാക്കും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. കാലാവസ്ഥ പ്രസന്നമായിരിക്കും. ജൂണ്‍ അവസാനം മുതള്‍ മഴ ആരംഭിക്കാറുണ്ട്‌.

ശീതകാലം

ഇറ്റാനഗറില്‍ ശൈത്യകാലം തണുപ്പുള്ളതായിരിക്കും. മഴക്കാലത്തിന്‌ ശേഷവും ശൈത്യകാലത്തും വസന്തകാലത്തും ഇറ്റാനഗറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമാണ്‌.