Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » കാലാവസ്ഥ

ജബല്‍പൂര്‍ കാലാവസ്ഥ

ശൈത്യകാലമാണ് ജബല്‍പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ഇക്കാലം തെളിഞ്ഞ, കാഴ്ചകള്‍ കാണാന്‍ അനുയോജ്യമായ കാലമാണ്. തണുപ്പിന് മുന്‍കരുതലെന്ന നിലയില്‍  കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ കമ്പിളിവസ്ത്രങ്ങള്‍ കയ്യിലെടുക്കാന്‍ മറക്കരുത്.

വേനല്‍ക്കാലം

ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണ്‍ വരെ നീളും. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കും. വളരെ വരണ്ട, ചൂടുകാറ്റടിക്കുന്ന കാലാവസ്ഥയാണ് ഇക്കാലത്തുള്ളത്. ഇക്കാലത്ത് പുറത്തുള്ള യാത്രകള്‍ അത്ര സുഖകരമല്ലാത്തതിനാല്‍ വേനല്‍ക്കാലത്തുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതാവും നല്ലത്.

മഴക്കാലം

ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന മഴക്കാലം ആഗസ്റ്റ് വരെ നീളും. മഴക്കാലം ആരംഭിക്കുന്നതോടെ വേനല്‍ക്കാലത്തിന്‍റെ കടുത്ത ചൂടിന് ആശ്വാസമാകും. ഇക്കാലത്ത് മികച്ച മഴ ലഭിക്കുന്നു. കിഴക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇതോടൊപ്പം ചേരുന്നതിനാല്‍ മഴക്കാലം അവസാനിക്കുന്ന ആഗസ്റ്റ് മാസത്തോടെ കനത്ത മഴ ലഭിക്കും.

ശീതകാലം

ഒക്ടോബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീളും. ഇക്കാലത്തെ കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ഇത് 2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യാറുണ്ട്. നല്ല തണുപ്പനുഭവപ്പെടുമെങ്കിലും തെളിഞ്ഞ കാലാവസ്ഥയാണ് ഇക്കാലത്ത്. ജബല്‍പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണിത്.