Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗേശ്വര്‍ » കാലാവസ്ഥ

ജഗേശ്വര്‍ കാലാവസ്ഥ

ജഗേശ്വറിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ വേനല്‍കാലത്ത് അവിടെ എത്തുന്നതാണ് നല്ലത്. വര്‍ഷം മുഴുവന്‍ ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ജഗേശ്വറില്‍ അനുഭവപ്പെടാറുള്ളത്. വേനലില്‍ മിതമായ കാലാവസ്ഥയാണ്. പക്ഷെ, വിന്‍ററില്‍ തണുപ്പ് അല്‍പം കഠിനമായിരിക്കും. മഴക്കാലങ്ങളിലാവട്ടെ നല്ല മഴയും ഈ മേഖലയില്‍ പെയ്യാറുണ്ട്.

വേനല്‍ക്കാലം

ഏപ്രിലിലാണ് ജഗേശ്വറിലെ വേനല്‍കാലം തുടങ്ങുന്നത്. ജൂണ്‍ വരെ അത് നീണ്ട്നില്‍ക്കും. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയ കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 30 ഡിഗ്രി സെന്‍റിഗ്രേഡും 15 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.

മഴക്കാലം

ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ജഗേശ്വറിലെ മഴക്കാലം. മേഖലയുടെ പച്ചപ്പുകള്‍ക്ക് പുതുജീവന്‍ നല്‍കി മിതമായ തോതിലാണ് ഇവിടെ മഴ വര്‍ഷിക്കുന്നത്. ഈ സമയത്ത് പ്രസന്നവും ശീതളവുമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

ശീതകാലം

ഡിസംബറിലാണ് ജഗേശ്വറിലെ ശൈത്യകാലം തുടങ്ങുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അത് തുടരും. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കുറഞ്ഞചൂടും കൂടിയചൂടും യഥാക്രമം 4 ഡിഗ്രി സെന്‍റിഗ്രേഡും 15 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.