Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » കാലാവസ്ഥ

ജയന്തിയാ ഹില്‍സ്‌ കാലാവസ്ഥ

വേനല്‍ക്കാലത്തും മഴക്കാലത്തും ശീതകാലത്തും ജയന്തിയാ ഹില്‍സിന്‌ സഞ്ചാരികള്‍ക്ക്‌ പലതും നല്‍കാനുണ്ട്‌. അതുകൊണ്ട്‌ തന്നെ വര്‍ഷത്തില്‍ ഏത്‌ സമയത്തും ജയന്തിയാ ഹില്‍സ്‌ സന്ദര്‍ശിക്കാവുന്നതാണ്‌. ഇവിടുത്തെ വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത പൂര്‍ണ്ണതോതില്‍ ആസ്വദിക്കാന്‍ മഴക്കാലമാണ്‌ ഉത്തമം. വേനല്‍ക്കാലത്തും ശീതകാലത്തും മലനിരകളുടെയും താഴ്‌വാരങ്ങളുടെയും ശാന്ത സൗന്ദര്യം ആസ്വദിക്കാനാകും.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ ഇവിടെ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. കടുത്ത ചൂടോ കൊടും തണുപ്പോ ഈ സമയത്ത്‌ അനുഭവപ്പെടാറില്ല. ട്രെക്കിംഗ്‌, കാല്‍നടയാത്ര എന്നിവ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ജയന്തിയാ ഹില്‍സ്‌ സന്ദര്‍ശനത്തിന്‌ ഈ സമയം തിരഞ്ഞെടുക്കാവുന്നതാണ്‌. പ്രദേശത്ത്‌ ധാരാളം ഗുഹകളുമുണ്ട്‌. ഇവ കാണുന്നതിനും വേനല്‍ക്കാലമാണ്‌ അനുയോജ്യം.

മഴക്കാലം

മേഘാലയയുടെ കാലാവസ്ഥയില്‍ മഴക്കാലത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന മഴ ഓഗസ്‌റ്റ്‌- സെപ്‌റ്റംബര്‍ വരെ തുടരും. കനത്തമഴ കാരണം ഇവിടെ ഉരുള്‍പൊട്ടല്‍ പതിവാണ്‌. പ്രത്യേകിച്ച്‌ മലിദോറിന്‌ സമീപമുള്ള സില്‍ച്ചാറില്‍ റൂട്ടില്‍.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള നാലു മാസക്കാലമാണ്‌ ഇവിടുത്തെ ശീതകാലം. ഈ സമയത്ത്‌ ഇവിടെ കൊടുംതണുപ്പാണ്‌ അനുഭവപ്പെടുന്നത്‌. ശീതകാലത്ത്‌ താപനില 2-3 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. എന്നിരുന്നാലും കാഴ്‌ചകള്‍ കാണുന്നതിനും മറ്റും പകല്‍ സമയങ്ങള്‍ അനുയോജ്യമാണ്‌.