Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » കാലാവസ്ഥ

ജയ്പൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ജയ്പൂരിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയത്തെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയറാറുണ്ട്. ഈ സമയത്ത് ജയ്പൂര്‍ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. വളരെക്കുറവ് മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്തെയത്ര ചൂടുണ്ടാകില്ലെങ്കിലും ഈ സമയത്തും ചൂട് അനുഭവപ്പെടും.

ശീതകാലം

ഡിസംബര്‍ മുതല്‍ഫെബ്രുവരി വരെയാണ് ശീതകാലം. ഈ സമയത്ത് കടുത്ത തണുപ്പും അനുഭവപ്പെടും. ശീതകാലത്തെ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസുമാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ജയ്പൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്.