Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്സാല്‍മീര്‍ » കാലാവസ്ഥ

ജയ്സാല്‍മീര്‍ കാലാവസ്ഥ

ഫെബ്രുവരിയിലാണ് പ്രശസ്തമായ മരുഭൂമി മഹോത്സവം. സെപ്റ്റംബര്‍ മാസത്തില്‍ രാംദേവര മേളയും. ഒക്ടോബറിനും മാര്‍ച്ചിനും ഇടയ്ക്കു യാത്ര ചെയ്യുന്നതാണ് നല്ലത്.

വേനല്‍ക്കാലം

(മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ): ഏറ്റവും കൂടിയ താപനില 45.6 ഡിഗ്രീ സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രീ സെല്‍ഷ്യസും ആണ്. വേനല്‍ക്കാലത്ത് വളരെ അധികം തന്നെയാണ് ഇവിടത്തെ ചൂട്.

മഴക്കാലം

(ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ): മഴ കുറച്ചേ ലഭിക്കുള്ളു. ശരാശരി 15 സെന്റി മീറ്റര്‍ മഴയാണ് ഒരു വര്‍ഷത്തില്‍ ഇവിടെ ലഭിക്കുക.     

ശീതകാലം

(ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ): വളരെ നല്ല കാലാവസ്ഥയാണ് മഞ്ഞുകാലത്ത്. ഏറ്റവും കൂടിയ താപനില 23.6 ഡിഗ്രീ സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രീ സെല്‍ഷ്യസും ആണ്.