Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജമ്മു ആന്‍റ് കാശ്മീര്‍

ജമ്മു ആന്‍റ് കാശ്മീര്‍ ടൂറിസം - എത്തിനോട്ടം

പ്രകൃതി സൗന്ദര്യത്തിന്‍റെ പേരില്‍ രാജ്യമെങ്ങും അറിയപ്പെടുന്ന ഒരു സ്ഥലമാണ് ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ജമ്മു&കാശ്മീര്‍. അടിസ്ഥാനപരമായി ജമ്മു&കാശ്മീര്‍,  കാശ്മീര്‍ താഴ്വര, ജമ്മു, ലഡാക്ക് എന്നീ മൂന്ന് പ്രദേശങ്ങളാണ്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവയുമായി ഇവ അതിര്‍ത്തി പങ്കിടുന്നു. ഇന്ത്യയിലെ ഒരു പ്രധാന ഒഴിവ് കാല വിനോദകേന്ദ്രമായ ഇവിടേക്ക് വര്‍ഷം മുഴുവനും സഞ്ചാരികളെത്തിച്ചേരുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്കും, സാഹസിക വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. ഇവിടം സന്ദര്‍ശിച്ച മുഗള്‍ ഭരണാധികാരിയായിരുന്ന ജഹാംഗീര്‍ കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് വിശേഷിപ്പിച്ചത്. നയനമനോഹരമായ പര്‍വ്വതങ്ങളും, തെളിനീരുറവകളും, ആരാധനായലയങ്ങളും, ഹിമശേഖരങ്ങളും, ഉദ്യാനങ്ങളും ഈ പ്രദേശത്തിന് മനോഹാരിത കൂട്ടുന്നു.

കാലാവസ്ഥ

വര്‍ഷത്തില്‍ എല്ലാക്കാലത്തും ജമ്മു&കാശ്മീര്‍ സന്ദര്‍ശിക്കാം. എന്നിരുന്നാലും കാശ്മീര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ കാലം മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ്. ഇക്കാലത്ത് അന്തരീക്ഷം തെളിഞ്ഞ് പ്രസന്നമായി കാണപ്പെടുന്നതിനാല്‍ കാഴ്ചകള്‍ കാണാന്‍ അനുയോജ്യമാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ഈ പ്രദേശം മഞ്ഞ് മൂടി കിടക്കും. ഈ സമയം ശൈത്യകാല സ്പോര്‍ട്സിനങ്ങളില്‍ തല്പരരായവര്‍ക്ക് അനുകൂലമാണ്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ മിതശീതോഷ്ണ കാലാവസ്ഥ ആയതിനാല്‍ ഇക്കാലത്ത് ജമ്മു സന്ദര്‍ശനം അനുയോജ്യമാണ്. ലഡാക്ക് സന്ദര്‍ശനവും വേനല്‍ക്കാലത്താണ് അനുയോജ്യം. ശൈത്യകാലം അവിടെ വളരെ കടുത്തതാണ്.

ഭാഷകള്‍

ജമ്മു&കാശ്മീരിലെ ഔദ്യോഗിക ഭാഷ ഉര്‍ദുവാണ്. പേര്‍ഷ്യന്‍ ലിപിയിലാണ് ഇത് എഴുതുന്നത്. സംസ്ഥാനമൊട്ടാകെ ഉര്‍ദു ഉപയോഗിക്കുന്നുവെങ്കിലും കാശ്മീരിലാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. കാശ്മീരി, ഡോഗ്രി, പഹാരി, ബാള്‍ട്ടി, ലഡാക്കി, ഗോജ്രി, ഷിന, പാഷ്ടോ എന്നീ ഭാഷകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്.

ജമ്മു & കാശ്മീര്‍ ടൂറിസം

ഭാരതത്തിലെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ജമ്മു&കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനമാണ് ശ്രീനഗര്‍. പിര്‍ പാഞ്ചല്‍ പര്‍വ്വതനിരകള്‍ക്കും, ഹിമാലയത്തിനും എതിരെയുള്ള ഈ സ്ഥലം പ്രകൃതി സ്നേഹികള്‍ക്കും, തീര്‍ത്ഥാടകര്‍ക്കും, സാഹസിക വിനോദ യാത്രക്കാര്‍ക്കും ഏറെ ഇഷ്ടമുള്ളതാണ്.കലാസ്നേഹികളില്‍ താല്പര്യമുണര്‍ത്തുന്ന ജമ്മുവിലെ രണ്ട് മ്യൂസിയങ്ങളാണ് അമര്‍ മഹല്‍ മ്യൂസിയവും, ഡോഗ്ര ആര്‍ട്ട് മ്യൂസിയവും. വൈഷ്ണോ ദേവി, ഗാരിബ് ഷാ, ബാഹു ക്ഷേത്രം, സിയാറാത്ത് ബാബ ബുദ്ധന്‍ ഷാ, ശിവ് കോഹ്‍രി, പീര്‍ ഖോ ഗുഹാക്ഷേത്രം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന മതപരമായ പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍.തെളിഞ്ഞ നീല ജലം, പര്‍വ്വതങ്ങള്‍, തടാകങ്ങള്‍, പ്രസന്നമായ കാലാവസ്ഥ, എന്നിവ കാശ്മീരിന്‍റെ പ്രധാന സവിശേഷതകളാണ്. ആപ്പിള്‍, ചെറി തോട്ടങ്ങള്‍, ഷിക്കാര റൈഡ്, ഗോണ്ടോള റൈഡ്, ഹൗസ്ബോട്ടുകള്‍, കാശ്മീരി കരകൗശലവസ്തുക്കള്‍ എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഒരു തീര്‍ത്ഥയാത്രാ കേന്ദ്രം എന്ന നിലയിലും കാശ്മീരിന് പ്രാധാന്യമുണ്ട്. ഹസ്രത്ബാല്‍ മോസ്ക്, ജമ മസ്ജിദ്, ചരാര്‍ ഇ ഷെരിഫ്, ഖീര്‍ ഭവാനി ക്ഷേത്രം, മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം, ശങ്കരാചാര്യക്ഷേത്രം എന്നിവ ഇവിടുത്തെ പ്രമുഖ ആരാധനാലയങ്ങളാണ്. പ്രശസ്ത മുഗള്‍ ഗാര്‍ഡനുകളായ നിഷാത് ഗാര്‍ഡന്‍, ഷാലിമാര്‍ ഗാര്‍ഡന്‍, ചാഷം ഇ ഷാഹി ഗാര്‍ഡന്‍ എന്നിവ മുഗള്‍ കാലഘട്ടത്തിന്‍റെ ഗതകാല പ്രൗഡി വിളിച്ചറിയിക്കുന്നവയാണ്.ഫാല്‍ഗാം, സോനമാര്‍ഗ്, ദ്രാസ്, ഗുല്‍മാര്‍ഗ്, കാര്‍ഗില്‍ എന്നീ സ്ഥലങ്ങള്‍ പ്രകൃതി സൗന്ദര്യത്തിന് പേര് കേട്ടവയാണ്. ഇവിടുത്തെ തടാകങ്ങളില്‍ പ്രശസ്തമായ രണ്ടെണ്ണമാണ് ദാല്‍ തടാകവും, നഗിന്‍ തടാകവും. നാഷണല്‍ പാര്‍ക്കുകളും, സംരക്ഷിത വനമേഖലകളുമായ ദാച്ചിഗാം വന്യമൃഗ സംരക്ഷണകേന്ദ്രം, ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ്, ഹെമിസ് ഹൈ ആള്‍റ്റിറ്റ്യൂഡ് വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഓവേര നാഷണല്‍പാര്‍ക്ക് എന്നിവ ഏറെ പ്രകൃതി സ്നേഹികളെയും, വന്യമൃഗസ്നേഹികളെയും ആകര്‍ഷിക്കുന്നവയാണ്. സാഹസിക യാത്രകളില്‍ താല്പര്യമുള്ളവര്‍ക്ക് മലകയറ്റം, ഹൈക്കിങ്ങ്, ട്രെക്കിങ്ങ്, റാഫ്റ്റിങ്ങ്, സ്കീയിങ്ങ് തുടങ്ങിയവയും മറ്റ് ശൈത്യകാല സ്പോര്‍ട്സ് ഇനങ്ങളും ഇവിടെ നടത്താന്‍ സാധിക്കും. പാറ്റ്നിടോപ്, ഗുല്‍മാര്‍ഗ് ക്രിംചി, കിഷ്ട്വാര്‍ എന്നിവ സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ ഇടങ്ങളാണ്.ലഡാക്ക് പുരാതനമായ സന്യാസമഠങ്ങളും, കൊട്ടാരങ്ങളും, ട്രെക്കിങ്ങ് സൗകര്യങ്ങളും ഉള്ള സ്ഥലമാണ്. അവകാശതര്‍ക്കമുള്ള പാങ്കോങ്ങ് തടാകം പേര് കേട്ടതാണെങ്കിലും ലഡാക്ക് അതിന്‍റെ സംസ്കാരവും, വന്യസൗന്ദര്യവും വഴി ഏറെ പ്രശസ്തമാണ്.

ജമ്മു ആന്‍റ് കാശ്മീര്‍ സ്ഥലങ്ങൾ

  • കാര്‍ഗില്‍ 32
  • ബാരാമുള്ള 13
  • സോനാമാര്‍ഗ് 56
  • ലേ 48
  • ലഡാക്ക് 31
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed