Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാംനഗര്‍ » കാലാവസ്ഥ

ജാംനഗര്‍ കാലാവസ്ഥ

ജാംനഗറില്‍ ശൈത്യകാലത്താണ് മികച്ച കാലാവസ്ഥ. വേനല്‍കാലവും മഴക്കാലവും സന്ദര്‍ശനത്തിന് അനുചിതമായ സമയങ്ങളാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ തുടരുന്ന വേനല്‍കാലത്ത് കടലുമായി അടുത്ത് കിടക്കുന്ന പ്രദേശമെന്ന നിലക്ക് വളരെയധികം ചൂടാണ്. 26 ഡിഗ്രി മുതല്‍ 37 ഡിഗ്രി വരെയാണ് ഇക്കാലയളവിലെ ഇവിടത്തെ താപനില.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ജൂലൈ ആഗസ്ത് മാസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിക്കുന്നു.

ശീതകാലം

ജാംനഗര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണ് ശൈത്യകാലം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ഇക്കാലയളവിലെ കാലാവസ്ഥ അനുയോജ്യവും പ്രസന്നവുമാണ്. 12 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ ഇവിടത്തെ താപനില.