നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ജോന്‍പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സാധാരണ വേനല്‍ക്കാലം. ചിലപ്പോള്‍ ഇത് ജൂണ്‍ വരെയും നീളാറുണ്ട്. 25 ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ സമയത്തെ താപനില.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ആഗസ്റ്റിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമായിരിക്കും ഈ സമയത്ത് സാധാരണ ഉണ്ടാവാറുള്ളത്.
നവംബര്‍ മുതല്‍ ഫെബ്രുവരി നീളുന്ന മഴക്കാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുക. ഒമ്പത് ഡിഗ്രി മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ സമയം താപനില.