കൊടും വനത്തില്‍, കൊലാബ് നദിക്കരയിലായി സ്ഥിതി ചെയ്യുന്ന ഗുപ്തേശ്വര്‍ ഗുഹയിലേക്ക് ജയ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ഗുഹയ്ക്കുള്ളില്‍ ഗുപ്തേശ്വര്‍ എന്ന് വിളിക്കപ്പെടുന്ന ശിവലിംഗം സ്ഥാപിച്ചിരിക്കുന്നു. ഗുപ്തേശ്വര്‍ എന്ന വാക്കിനര്‍ത്ഥം 'മറഞ്ഞിരിക്കുന്ന ദൈവം' എന്നാണ്. ചത്തീസ്ഗഡ് ജില്ലയില്‍ ഗുപ്ത കേദാര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇവിടെ നടക്കുന്ന ശ്രാവണ മഹോത്സവം രാജ്യം മുഴുവനും പ്രശസ്തമാണ്. ഏറെ ആഘോഷപൂര്‍വ്വമാണ് ഇത് കൊണ്ടാടപ്പെടുന്നത്. ശിവരാത്രിയിലും ഇവിടേക്ക് ഏറെ ഭക്തര്‍ എത്തിച്ചേരുന്നു. ഐതിഹ്യമനുസരിച്ച് സീതാദേവിയോടും, ലക്ഷ്മണനോടുമൊപ്പം ഈ വഴി പോയപ്പോള്‍ ശ്രീരാമനാണ് ആദ്യമായി ഈ ശിവലിംഗം കണ്ടെത്തിയത്.
ഇതിനടുത്തായാണ് സബേരി നദി. സ്വഛസുന്ദരമായ ഈ നദിക്കരയില്‍ നിന്നാല്‍ ശരീരത്തിനും, മനസിനും ഉന്മേഷം വീണ്ടുകിട്ടും. ഇടതൂര്‍ന്ന വനവും, പര്‍വ്വതങ്ങളും, മനോഹരമായ നദിയും, വിശുദ്ധമായ ശിവലിംഗവും ഇവിടേക്ക് സന്ദര്‍ശനത്തിന് പ്രേരിപ്പിക്കും.



Click it and Unblock the Notifications