ജെയ്പോര്‍ നഗര മധ്യത്തില്‍ മനോഹരമായ തടാകത്തിന്‍െറ തീരത്താണ് ജെയ്പോര്‍ പാര്‍ക്ക് സ്ഥിതി ചെയ്യൂന്നത്. അഞ്ച് രൂപയാണ് ഇവിടത്തെ പ്രവേശന ഫീസ്. തടാകത്തിലെ ബോട്ടിംഗും തടാകത്തിലെ കാഴ്ചകള്‍ കാണുന്നതിനുള്ള ടോയ്ട്രെയിന്‍ സൗകര്യവുമാണ് പാര്‍ക്കിലെ ആകര്‍ഷണങ്ങള്‍. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ നല്ല ചോയിസ് ആയ പാര്‍ക്കിലെ കാഴ്ചകള്‍ കൊച്ചുകുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടപ്പെടും. നിരവധി ഭക്ഷണശാലകളും ഇവിടെയുണ്ട്.



Click it and Unblock the Notifications