മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിന്നാ ജോലയില്‍ ഒഴിവുസമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമാണ്. ഇവിടെയുള്ള ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ദിവസം നിരവധി ഭക്തരാണ് എത്താറുള്ളത്. പ്രദേശവാസികളായ സ്ത്രീകള്‍ കൂടുതലായി ഈ സമയം ഇവിടെ വരാറുണ്ട്.
ഇടതൂര്‍ന്ന വനമേഖലകള്‍ അതിരിടുന്ന ഈ സ്ഥലം നദീ സംഗമ സ്ഥാനമായതിനാല്‍ ഇന്ത്യന്‍ വിശ്വാസമനുസരിച്ച് പുണ്യ കേന്ദ്രമായാണ് ഗണിക്കുന്നത്. ടാക്സിയോ ഓട്ടോയോ വിളിച്ച് ഇവിടെയത്തൊം. കുറഞ്ഞ ചെലവില്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി ബസ് സര്‍വീസുകളും ലഭ്യമാണ്.



Click it and Unblock the Notifications