ഇംഗ്ലീഷില്‍ എസ് അക്ഷരത്തിന്‍െറ മാതൃകയിലുള്ളതാണ് ഈ വെള്ളച്ചാട്ടം. 20 അടി ഉയരത്തില്‍ നിന്നാണ് ജലം താഴേക്ക് പതിക്കുന്നത്. ഇടതൂര്‍ന്ന വനമേഖലയും മറ്റും മൂലം ഇവിടം ക്യാമ്പിംഗ് ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സങ്കേതമാണ്. വെള്ളച്ചാട്ടത്തിന്‍െറ അലര്‍ച്ചക്കൊപ്പം കാടിന്‍െറ ശാന്തതയും പക്ഷികളുടെ കളകൂജനങ്ങളും കേട്ട് സമയം ചെലവഴിക്കാന്‍ നിരവധി പേരാണ് ഇവിടെയത്തൊറ്.
വീട്ടിലെ താമസത്തിന്‍െറ അനുഭവം നല്‍കുന്ന നിരവധി ഹോട്ടലുകളും ലോഡ്ജുകളുമാണ് ഇവിടെയുള്ളത്. ഫോട്ടോഗ്രാഫി പ്രിയര്‍ക്കായി എവിടെയും ലഭിക്കാത്ത വിസ്മയ ഫ്രെയിമുകളാണ് പ്രകൃതി ഇവിടെ ഒരുക്കിവെച്ചിരിക്കുന്നത്. ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ വീടും ഇവിടെയത്തൊന്‍ മനസ് കൊതിക്കുമെന്നതാണ് വസ്തുത.



Click it and Unblock the Notifications