Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ (ഒഡീഷ) » കാലാവസ്ഥ

ജയ്പൂര്‍ (ഒഡീഷ) കാലാവസ്ഥ

തണുപ്പ് കാലമാണ് ജെയ്പോര്‍ സന്ദര്‍ശിക്കാന്‍ നല്ല സമയം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ഈ സമയത്താണ് ദസറ,ശിവരാത്രി തുടങ്ങി മേഖലയിലെ പ്രധാന ഉല്‍സവങ്ങളെല്ലാം തന്നെ. ഉല്‍സവങ്ങളും ഒപ്പം കാലാവസ്ഥയും ആസ്വാദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. 

വേനല്‍ക്കാലം

മെയ് മുതല്‍ ജൂലൈ വരെയാണ് ഇവിടെ വേനല്‍ക്കാലം. സാധാരണ 38 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. സൂര്യാഘാതമേറ്റ് ആളുകള്‍ മരിക്കുന്നതടക്കം സംഭവങ്ങള്‍ ഈ സമയം ധാരാളമാണ്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് കനത്ത മഴയാണ് ഇവിടെ ലഭിക്കാറ്. വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധി മൂലം മനോഹര കാഴ്ച ഒരുക്കുമെങ്കിലും ജലനിരപ്പ് ഉയര്‍ന്ന് നദികളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ശീതകാലം

കുളിരുള്ള തണുപ്പുകാലമാണ് ഇവിടെ അനുഭവപ്പെടാറ്. താപനില ചിലപ്പോള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. പകല്‍ സമയങ്ങളില്‍ രാത്രിയെ അപേക്ഷിച്ച് തണുപ്പ് കുറവായിരിക്കും. ഈ സമയം സഞ്ചരിക്കുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കരുതിയിരിക്കണം.