Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝാന്‍സി » കാലാവസ്ഥ

ഝാന്‍സി കാലാവസ്ഥ

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഝാന്‍സി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ ഝാന്‍സി ഫെസ്റ്റിവലിനും ഇവിടെ നിരവധി ആളുകള്‍ എത്തിച്ചേരുന്നു.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട്. 22 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ ശരാശരി താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. നല്ല മഴ ലഭിക്കുന്ന സ്ഥലമാണ് അത്. പൊതുവെ തണുത്ത മഴക്കാലമാണ് ഇവിടെ.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. സുഖകരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ. 12 നും 20നും ഇടയിലായിരിക്കും ഇക്കാലത്തെ അന്തരീക്ഷ താപനില.