Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » കാലാവസ്ഥ

ജിന്ദ്‌ കാലാവസ്ഥ

മാര്‍ച്ച്‌ മുതല്‍ നവംബര്‍ വരെ ജിന്ദിലെ കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരിക്കും. തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ഉത്സവ കാലങ്ങളില്‍ ജിന്ദ്‌ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍വരെയാണ്‌ വേനല്‍ക്കാലം. താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം. ഇടയ്‌ക്കിടെ ശക്തമായ മഴ ഇക്കാലയളവില്‍ പതിവാണ്‌. ഇക്കാലയളവില്‍ അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. അന്തരീക്ഷം പ്രസന്നമായിരിക്കും. താപനില 12ഡിഗ്രി സല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും. ജനുവരി മാസത്തില്‍ നഗരത്തില്‍ മൂടല്‍ മഞ്ഞ്‌ പതിവാണ്‌. ഇത്‌ മൂലം ഫ്‌ളൈറ്റുകളും ട്രയിനകളും റദ്ദ്‌ ചെയ്യേണ്ടി വരാറുണ്ട്‌.