India
Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജോധ്പൂര്‍

ജോധ്പൂര്‍ - ഒരു രാജകീയ മായക്കാഴ്ച

72

രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. ജോധ്പൂര്‍  നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ  ഈ പേരുകളിലൊതുക്കാം. തെളിഞ്ഞ  സൂര്യപ്രകാശത്താല്‍ ആതപപൂര്‍ണ്ണമായ ജോധ്പൂരിനു സൂര്യനഗരം എന്ന വിളിപ്പേര് തികച്ചും യോജിച്ചതാണ്. മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍  നഗരത്തെ നീലനഗരമാക്കുന്നു. താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല്‍  താറിലേക്കുള്ള വാതിലെന്നും ജോധ്പൂരിനെ പറയുന്നു.

1429 ല്‍ ഈ നഗരം സ്ഥാപിച്ചത് റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ്. ജോധ്പൂര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം അടുത്തിടെ വരെ  മാര്‍വാര്‍ എന്നാണറിയപ്പെട്ടിരുന്നത്. ജോധ്പൂരില്‍  നിന്ന്  രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിലേക്ക് ഏതാണ്ട് 335 കിലോമീറ്ററും, മറ്റൊരു പ്രമുഖ നഗരമായ അജ്മീറിലേക്ക് 200 കിലോമീറ്ററുമുണ്ട്. ഹിന്ദിയാണ് ഈ സ്ഥലത്തെ പ്രധാന ഭാഷ. മറ്റേതൊരു ഇന്ഡ്യന്‍ നഗരത്തേയും പോലെ പ്രാഥമികമായ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഈ നഗരവാസികളില്‍ മിക്കവര്‍ക്കുമറിയാം.

തനതു ഭക്ഷണം

ഭക്ഷണപ്രീയര്‍ക്ക് ജോധ്പൂര്‍ രുചിയുടെ സ്വര്‍ഗ്ഗമാണ്. തൈരും  പഞ്ചസാരയും വെണ്ണയും  ചേര്‍ത്തുണ്ടാക്കുന്ന മാഘാനിയ ലസ്സി, മാവാ കച്ചോരി, പായസ് കി കച്ചോരി, മിര്‍ച്ചി ബഡ എന്നീ ജോധ്പൂര്‍വിഭവങ്ങള്‍ രസമുകുളങ്ങളില്‍ ആനന്ദ നടനമാടും.വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണത്തിനു പുറമേ കരകൗശലവസ്തുക്കള്‍, തുന്നല്‍പ്പണികള്‍കൊണ്ട് മനോഹരമാക്കിയ ചെരുപ്പുകള്‍, രാജസ്ഥാന്റെ മനോഹരമായ വസ്ത്രങ്ങള്‍ എന്നിവ വാങ്ങാന്‍ ജോധ്പൂരില്‍ വര്‍ണ്ണ ശബളങ്ങളായ ചന്തസ്ഥലങ്ങളുണ്ട്.

ഉത്സവങ്ങളും മേളകളും

ഉത്സവങ്ങള്‍ക്ക് പ്രശസ്തമാണ് ജോധ്പൂര്‍. വര്‍ഷം മുഴുവന്‍ അവിടെ ഉത്സവങ്ങള്‍ നടക്കുന്നു. അന്തര്‍ദേശീയ മരുഭൂമി പട്ടംപറത്തലുത്സവം എല്ലാവര്‍ഷവും ജനുവരി 14ആം തീയതി ജോധ്പൂരിലെ പോളോ മൈതാനത്ത് വച്ച് നടത്തുന്നു.മുന്നു ദിവസം നീണ്ടുനില്‍ക്കുന്നു ഈ ഉത്സവം. ലോകമെമ്പാടും നിന്ന് പട്ടം പറത്തലില്‍ പ്രശസ്തരായ താരങ്ങള്‍ പങ്കെടുക്കുന്ന ആ ദിവസങ്ങളില്‍ ജോധ്പൂരിന്‍റെ ആകാശങ്ങള്‍  വര്‍ണ്ണാഭമായ പട്ടങ്ങളാലും ഇന്ഡ്യന് വായുസേനയുടെ ഹെലികോപ്ടറുകളാലും നിറവാര്‍ന്നിരിയ്ക്കും .

അശ്വിനി മാസത്തില്‍ (സെപ്റ്റംബര്‍ -ഒക്റ്റോബര്‍) നടക്കുന്ന മാര്‍വാര്‍ ഉത്സവത്തിലും സഞ്ചാരികള്‍ക്ക് പങ്കെടുക്കാം. രാജസ്ഥാന്‍റെ തനതായ സംഗീതവും നൃത്തരൂപങ്ങളും മാര്‍വാര്‍ ഉത്സവത്തില്‍അരങ്ങേറുന്നു. രാജസ്ഥാനിലെ രണ്ടാമത്തെ വലിയ കാലിച്ചന്തയായ നാഗ്പൂര്‍ഉത്സവവും ജയ്പൂരില്‍ വച്ചാണു നടക്കുന്നത്.

നാഗ്പൂരിന്റെ കാലിച്ചന്ത എന്നപേരിലറിയപ്പെടുന്ന ഈ ഉത്സവം ജനുവരി ഫെബ്രുവരി മാസങ്ങളിലാണു നടത്തപ്പെടുന്നത്. ഏതാണ്ട് എഴുപതിനായിരം കാളകളും, ഒട്ടകങ്ങളും കുതിരകളും ആ ചന്തയില്‍വച്ച് വില്‍ക്കപ്പെടുന്നു.അലങ്കരിച്ച കന്നുകാലികളുടെ പ്രദര്‍ശനം, ഒട്ടകപ്പന്തയം, വിവിധ കലാകായിക പ്രദര്‍ശനങ്ങള്‍എന്നിവ ആ ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു.

വാസ്തുശില്പ്പ പാരമ്പര്യത്തിന്റെ അത്ഭുതങ്ങള്‍

തനതായ ഭക്ഷണത്തിനും വര്‍ണ്ണശബളമായ ചന്തകള്‍ക്കും ഉത്സവങ്ങള്‍ക്കുമുപരി  ജോധ്പൂര്‍അവിടത്തെ മനോഹരങ്ങളായ രാജസൌധങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, മനോഹരങ്ങളായ പൂന്തോട്ടങ്ങള്‍, പുരാതനമായ അമ്പലങ്ങള്‍, ആധുനിക സൌകര്യങ്ങളുള്ള സുഖവാസകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമാണ്. ഉമൈദ് ഭവാന്‍ കൊട്ടാരം അതില്‍ ഏറെ പ്രശസ്തിയാര്‍ന്നതും. ഇന്ഡോ-കൊളോണീയല്‍, ആര്‍ട്ട് ഡെക്കോ വാസ്തുവിദ്യാ രീതികളില്‍പണിത ഈ കൊട്ടാരത്തിന്‍റെ കൊത്തുപണികളോടു കൂടിയ അകത്തളങ്ങള്‍ആരെയും മോഹിപ്പിയ്ക്കും. ഉമൈദ് ഭവാന്‍ കൊട്ടാരത്തോടനുബന്ധിച്ച മ്യൂസിയത്തില്‍ ബ്രിട്ടീഷ് കോളനിഭരണകാലത്തെയും രാജവാഴ്ചക്കലത്തെയും ഒരുപാടു പുരാതനവസ്തുക്കള്‍ സൂക്ഷിച്ചിരിയ്ക്കുന്നതും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.

മെഹ്റാന്‍ഗാധ് കോട്ടയാണ് ജോധ്പൂരിലെ പ്രശസ്തമായ കോട്ടകളിലൊന്ന്. ഈ കോട്ടയ്ക്കകത്ത് മോത്തി മഹല്‍, ഫൂല്‍മഹല്‍ , ശീഷാ മഹല്‍, ജാന്‍കി മഹല്‍ തുടങ്ങിയ മനോഹര കൊട്ടാരങ്ങളുണ്ട്. ചരിത്രപ്രധാനമായ ഏഴു വാതിലുകളുണ്ട് മെഹ്റാന്‍ഗാധ് കോട്ടയ്ക്ക്. കോട്ടയ്ക്കകത്ത് ഇന്ന് രജകുടുംബത്തിന്‍റെ വകയായ പുരാതനവസ്തുക്കള്‍ പ്രദര്‍ശനത്തിനു വച്ചിരിയ്ക്കുന്ന ഒരു മ്യൂസിയവുമുണ്ട്

പ്രധാന സഞ്ചാരകേന്ദ്രങ്ങള്‍

മന്ഡോര്‍ ഉദ്യാനമാണ് മറ്റൊരു മനോഹരമായ സ്ഥലം.  ജോധ്പൂരിലെ രാജാക്കന്മാര്‍ക്കായുള്ള മനോഹര സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും ആ പൂന്തോട്ടത്തിനെ ആകര്‍ഷകമാക്കുന്നു. മഹാമന്ദിര്‍ ക്ഷേത്രം ,രസിക് ബിഹാരി ക്ഷേത്രം , ബാബാ രാംദേവ് ക്ഷേത്രം, ചാമുണ്ഡ മാതാ  ക്ഷേത്രം, അചല്‍നാഥ് ശിവാലയ തുടങ്ങി വിശേഷപ്പെട്ട ആരാധനാലയങ്ങളും ജോധ്പൂരിലുണ്ട്.

ജോധ്പൂരില്‍നിന്ന് ഏതാണ്ട് അഞ്ചുകിലോമീറ്റര്‍ മാത്രം മാറിയാണ് ബാല്‍സമണ്ട് തടാകം.ഏതാണ്ട് ഒരുകിലോമീറ്ററോളം വലിപ്പമുള്ള ഈ തടാകത്തിനു ചുറ്റും മനോഹരമായ ഒരുദ്യാനമുണ്ട്.അവിടെ ഇപ്പോള്‍ഒരു ഹോട്ടലായി പ്രവര്‍ത്തിയ്ക്കുന്ന പുരാതനമായ ഒരു കൊട്ടാരവും. രജ്പുത്താന വാസ്തുശില്‍പ്പ രീതിയില്‍നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ ഹോട്ടല്‍. മറ്റൊരു തടകം കല്യാണ തടാകമാണ്. ഒരുപാട് സഞ്ചാരികള്‍ ഈ തടാകങ്ങള്‍ക്കു ചുറ്റും പ്രകൃതി ഭംഗി ആസ്വദിയ്ക്കാനായി വന്നു ചേരുന്നു. മയിലുകള്‍, കുറുനരി തുടങ്ങിയ വന്യജീവികളേയും ഈ തടകത്തിനരികില്‍ കാണാവുന്നതാണ്.

ജോധ്പൂരിനടുത്തുള്ള ഗുഡ ബിഷ്ണോയി ഗ്രാമം സഞ്ചാരികള്‍ക്ക് നല്ലൊരനുഭവമാകും. ബിഷ്ണോയി എന്നൊരു ഗോത്രസമൂഹമാണ് അവിടെ താമസിയ്ക്കുന്നവര്‍.വിഷ്ണുവിനനെ ആരാധിയ്ക്കുന്ന അവര്‍ സസ്യാഹാരികളാണ്. പ്രകൃതിയെ എല്ലാ രൂപത്തിലും ആരാധിയ്ക്കുന്ന അവരുടെ ആരാധനമൂര്‍ത്തികളില്‍ മാനുകളും മരങ്ങളുമുണ്ട്. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്ന    ഇന്നത്തെ ലോകത്ത്, ഈ സമൂഹം അവര്‍ക്കു ചുറ്റുമുള്ള എല്ലാറ്റിനേയും ആരാധിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്ന കാഴ്ച മനോഹരമാണ്.

ഗുഡ ബിഷ്ണോയി തടാകം ഈ ഗ്രാമത്തിലാണ്.വളരെയധികം ദേശാടനക്കിളികളേയും മാനുകളേയും ഈ തടാകത്തില്‍ നമുക്ക് കാണാം. ഈ ഗ്രാമം ഒരു മരുപ്പച്ചയാണ്. അതുകൊണ്ട് ചുറ്റുമുള്ള മരുഭൂമിയില് നിന്ന് അനേകം വന്യജീവികള്‍ തടാകത്തിലെത്താറുണ്ട്. ഇവിടെ ജീവിയ്ക്കുന്ന മനുഷ്യര്‍ എല്ലാ രീതിയിലും ആ വന്യജീവികളെ ഉപദ്രവിക്കുന്നില്ലെന്നു മാത്രമല്ല സംരക്ഷിയ്ക്കുകയും ചെയ്യുന്നു

രാജാ അബാഹി സിങ്ങ് സ്ഥാപിച്ച ചൊകേലാവ് ഉദ്യാനം സഞ്ചാരികള്‍ക്ക് മറ്റൊരാകര്‍ഷണമാണ്.മാര്‍വാറിന്‍റെ താജ്മഹല്‍ എന്നറിയപ്പെടുന്ന ജസ്‍വന്ത് താഡ മറ്റൊരു വെണ്ണക്കല്ലില്‍തീര്‍ത്ത മനോഹരമായ കെട്ടിടമാണ്.ജോധ്പൂരിലെ മറ്റ് പ്രധാന സഞ്ചരകേന്രങ്ങള്‍ സേനാനാ മഹല്‍, ലോഹാ പോള്‍, ഗവണ്മെന്‍റ് മ്യൂസിയം, ഘണ്ഡാ ഘര്‍, ജസ്വന്ത് സാഗര്‍ഡം, രാജാ കാ ബാഗ് കൊട്ടാരം, ഉമെദ് ഉദ്യാനം എന്നിവയാണ്. 

ജോധ്പൂരില്‍  എത്തിച്ചേരുന്ന വിധം

ജോധ്പൂരില്‍ ഒരു വിമാനത്താവളമുണ്ട്. ഇന്ഡ്യന്‍എയര്‍ലൈന്സ്, ജെറ്റ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികള്‍ ഡല്‍ഹി മുംബൈ, ജയ്പൂര്‍,  ഉദയ്പൂര്‍എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് വിമനസര്‍വീസ് നടത്തുന്നു ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം മറ്റൊരു പ്രധാന വിമാനത്താവളമാണ്. ന്യൂഡല്‍ഹിയില്‍നിന്ന് ജോധ്പൂരിലേക്ക് ബസു വഴിയോ തീവണ്ടി വഴിയോ എത്തിച്ചേരാം.

ജയ്‍പൂര്‍, ഡല്‍ഹി, ജൈസാല്‍മേര്‍, ആഗ്ര, ബികാനെര്‍, അഹമ്മദാബാദ്, അജ്മീര്‍, ഉദയ്പൂര്‍,എന്നിവിടങ്ങളില്‍നിന്ന് ബസ് സൌകര്യവുമുണ്ട്. ജോധ്പൂരില്‍ തീവണ്ടി വഴിയായും എത്തിച്ചേരാം.ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത,ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം,ഗുവാഹതി, ലക്നൌ, ജയ്പൂര്‍, തുടങ്ങി പ്രധാനപ്പെട്ട എല്ലാ നഗരങ്ങളില്‍നിന്നും ജോധ്പുരിലേക്ക് തീവണ്ടി സൌകര്യമുണ്ട്. ഡല്‍ഹിയില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്ററും ജയ്പൂരില്‍നിന്ന് ഏതാണ്ട് 335 കിലോമീറ്ററും ജോധ്പൂരിലേക്ക് ദൂരമുണ്ട്.

ജോധ്പൂര്‍ പ്രശസ്തമാക്കുന്നത്

ജോധ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജോധ്പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജോധ്പൂര്‍

 • റോഡ് മാര്‍ഗം
  രാജസ്ഥാന്‍ സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ വകയായി രാജസ്ഥാനിലെ മിക്ക നഗരങ്ങളിലേക്കും ജോധ്പൂരില്‍ നിന്ന് ബസുകളുണ്ട്. ജയ്പൂര്‍, ഡല്‍ഹി, ജയ്‍സാല്‍മേര്‍, ബിക്കാനെര്‍, ആഗ്ര , അഹമ്മദാബാദ്, അജ്മീര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യം ടൂറിസ്റ്റ്/ഉയര്‍ന്ന നിലവാരമുള്ള അഡംബര ബസ് സര്‍വീസുകളുമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജോധ്പൂര്‍ തീവണ്ടിയാപ്പീസിലേക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ തിരുവനന്തപുരം, ബെംഗലൂരു എന്നിവിടങ്ങളിലേക്ക് നേരിട്ട് തീവണ്ടിയില്‍ എത്തിച്ചേരാം.തീവണ്ടിയാപ്പീസില്‍ നിന്ന് ഓട്ടോറിക്ഷകളും, ടാക്സികളും ലഭിയ്ക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജോധ്പുര്‍ നഗരത്തില്‍നിന്ന് അഞ്ചു കിലോമീറ്ററകലെയാണ് വിമാനത്താവളം. ഡല്‍ഹി, മുംബൈ, ഉദയ്പൂര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന വിമാനങ്ങളുണ്ട് .ഇന്‍ഡ്യന്‍ എയര്‍ലൈന്സും, ജെറ്റ് എയര്‍വേയ്സും ജോധ്പൂരില്‍നിന്ന് വിമാന സര്‍വീസ് നടത്തുന്നു.വിമാനത്താവളത്തില്‍ നിന്ന് ഓട്ടോറിക്ഷകളും, ടാക്സികളും ജോധ്പൂര്‍ നഗരത്തിലേക്ക് ലഭിയ്ക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Aug,Wed
Return On
11 Aug,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
10 Aug,Wed
Check Out
11 Aug,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
10 Aug,Wed
Return On
11 Aug,Thu