Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജുനാഗട്ട് » കാലാവസ്ഥ

ജുനാഗട്ട് കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കഠിനമായ ചൂടുള്ളതും വരണ്ടതുമാണ് ജുനാഗട്ടിലെ വേനല്‍കാലം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണിത്. 34 ഡിഗ്രി സെന്‍റിഗ്രേഡിനും 28 ഡിഗ്രി സെന്‍റിഗ്രേഡിനും ഇടയിലാണ് ഈ സമയത്ത് ഇവിടത്തെ താപനില.

മഴക്കാലം

ജൂണ്‍ മാസത്തിന്‍റെ അവസാനത്തോടെയാണ് ജുനാഗട്ടിലെ മഴക്കാലം തുടങ്ങുന്നത്. സെപ്റ്റംബര്‍ വരെ അത് തുടരും. ഇടിമിന്നലോടുകൂടിയ കനത്തമഴ ഈ കാലങ്ങളില്‍ ഇവിടെ അനുഭവപ്പെടും. ഈ വിരസമായ സമയത്ത് ജുനാഗട്ട് സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്.

ശീതകാലം

പ്രസന്നമായ അന്തരീക്ഷവും സുഖപ്രദമായ കാലാവസ്ഥയുമാണ് ശൈത്യകാലത്ത്  സന്ദര്‍ശകര്‍ക്ക് ജുനാഗട്ടില്‍ അനുഭവപ്പെടുക. ഒക്ടോബറില്‍ തുടങ്ങി ജനുവരി വരെയാണ് ഇവിടത്തെ ശൈത്യകാലം. താപനില 28 ഡിഗ്രി സെന്‍റിഗ്രേഡിനും 20 ഡിഗ്രി സെന്‍റിഗ്രേഡിനും മദ്ധ്യെ നില്‍ക്കുന്ന ഈ കാലത്ത് ജുനാഗട്ട് സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉചിതം.