Search
  • Follow NativePlanet
Share

കബനി -  പക്ഷികളുടെയും ഏഷ്യന്‍ ആനകളുടെയും വീട്

21

ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം. കബനി നദിയുടെ പതനസ്ഥാനമായതിനാലാണ് ഈ റിസര്‍വ്വ് ഫോറസ്റ്റിന് കബനി എന്ന പേര് ലഭിച്ചത്. നിബിഢവനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ അമ്പത്തഞ്ച് ഏക്കര്‍ സ്ഥലമാണ് കബനി ഫോറസ്റ്റ് റിസര്‍വ്വ്. നാഗര്‍ഹോളെ ദേശീയോദ്യാനത്തെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ നിന്നും വേര്‍തിരിക്കുന്നത് കബനിനദിയില്‍ പണിതിരിക്കുന്ന ഡാം അഥവാ മസ്തിഗുഡി തടാകം ആണ്.

കബിനി ജലസംഭരണിയോട് ചേര്‍ന്നാണ് നാഗര്‍ഹോളെ ദേശീയ ഉദ്യാനവും ബന്ദിപൂര്‍ ദേശീയ ഉദ്യാനവും. വേനല്‍ക്കാലങ്ങളില്‍ ദാഹജലത്തിനായി വലയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു. വേനല്‍ക്കാലങ്ങളില്‍ ധാരാളം വിനോദ സാഞ്ചാരികളാണ് ഇവിടെയെത്തിച്ചേരുന്നത്. വിവിധതരം പക്ഷിമൃഗാദികളെ ഇവിടെ കാണാം. വളരെക്കുറച്ച് മാത്രം മഴ ലഭിക്കുന്ന വരണ്ട പ്രദേശങ്ങളും 1000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന വൃഷ്ടിപ്രദേശങ്ങളും റിസര്‍വ്വ് ഫോറസ്റ്റിലുണ്ട്.

വ്യത്യസ്തതയുടെ ഉത്സവം

കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം, വിശേഷിച്ച് ആനകളെ. ഏഷ്യന്‍ ആനകളുടെ ഒരു വലിയ കേന്ദ്രമാണ് ഇവിടം. വിവിധതരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആനകള്‍ എന്നിവയുടെ വാസസ്ഥലമാണ് കബനി റിസര്‍വ്വ്. കടുവ,  പുള്ളിപ്പുലി, കാട്ടുനായ തുടങ്ങിയ മാംസഭുക്കുകളായ വന്യമൃഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.  പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കബനിയില്‍ മുന്നൂറിലധികം തരത്തില്‍പ്പെട്ട പക്ഷിവര്‍ഗ്ഗങ്ങളുണ്ട്.

കാട്ടിലൂടെയുളള ഒരു സവാരി തന്നെയാണ് കബനിയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച അനുഭവം. അതിനി ആനപ്പുറത്താണെങ്കില്‍ പറയുകയും വേണ്ട. വെള്ളം കുടിക്കാനെത്തുന്ന വിവധിതരം മാനുകളെയോ സൂര്യസ്‌നാനം ചെയ്തുകിടക്കുന്ന മുതലകളെയോ കാണാന്‍ പറ്റും ബോട്ട് യാത്രയ്ക്കിടയില്‍, ഭാഗ്യമുണ്ടെങ്കില്‍.

കാടിലൂടെയുള്ള നടത്ത, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ്, പക്ഷിനിരീക്ഷണം, ക്യാംപ് ഫയര്‍ എന്നിങ്ങനെ പോകുന്നു കബനിയിലെ വിനോദസാധ്യതകള്‍. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം തരുന്ന പ്രകൃതിദത്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കബനി. കര്‍ണാടകത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു മസ്റ്റ് വാച്ച് ആണ് കബനി, പ്രകൃതിസ്‌നേഹികള്‍ നഷ്ടപ്പെടുത്തരുതാത്ത ഒരിടം.

കബനിയിലെ കാഴ്ചകള്‍

കബനി നദിപശ്ചിമഘട്ടമലനിരകളിലാണ് കബനിയുടെ ഉത്ഭവം. വയനാട്ടിലെ മാനന്തവാടിയില്‍ വച്ച് പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കുന്നതുമുതലാണ് ഇത് കബനിനദിയെന്ന് അറിയപ്പെട്ടുതുടങ്ങുന്നത്. തുടര്‍ന്ന് കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകത്തിലേക്ക് കടക്കുന്നു. 55 ഏക്കറോളം വരുന്ന കബനി ഫോറസ്റ്റ് റിസര്‍വ്വിലെ  പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്ന കബനിനദി കബിനി എന്നും കപിലനദി എന്നും വിളിക്കപ്പെടുന്നു. തിരുമാക്കുഡലു നരസിപുരയില്‍വച്ച് കാവേരിനദിയുമായി കബനി സംഗമിക്കുന്നു. സഞ്ചാരികള്‍ ഒരുകാരണവശാലും ഒഴിവാക്കരുതാത്ത ഒരു സുന്ദരകാഴ്ചയാണ് കബനീനദി.

കബനീനദിക്കു കുറുകെ 1974 ലാണ് കബനി ഡാം പണിതീര്‍ത്തത്. 696 മീറ്റര്‍ (2282 അടി) നീളവും 58 മീറ്റര്‍ (190 അടി) ഉയരവുമുണ്ട് ഈ അണക്കെട്ടിന്. ബീച്ചനഹള്ളി വില്ലേജിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കബനിയിലേക്കുള്ള യാത്രയ്ക്കിടെ ഏഷ്യന്‍ ആനകളുടെ വാസസ്ഥലമായ നാഗര്‍ഹോളെ ദേശീയോദ്യാനം കൂടി സന്ദര്‍ശിക്കുന്നത് ഹൃദ്യമായ ഒരു അനുഭവമായിരിക്കും.

കബനി പ്രശസ്തമാക്കുന്നത്

കബനി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കബനി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കബനി

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി സ്വകാര്യവാഹനങ്ങളും ഇവിടെ സര്‍വ്വീസ് നടത്തുന്നു
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മൈസൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 24.9 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍നിന്നും ബസ്സിലോ ക്യാബുകളിലോ ടാക്‌സിയിലോ കബനിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അടുത്തുള്ള വിമാനത്താവളമായ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നും ഇവിടേയ്ക്ക് 170 കിലോമീറ്റര്‍ ദൂരമുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 182 കിലോമീറ്റര്‍ ദൂരം ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat