നവംബറിനുശേഷം മഴമാറി നില്ക്കുന്ന മാസങ്ങളാണ് കബനിയിലേക്ക് ഒരു യാത്രപോകാന്‍ അനുയോജ്യം.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ ഉയരാറുണ്ട്. എന്നാല്‍ രാത്രിയില്‍ ഇത് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യും.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാല്‍ ഇവിടെ മഴക്കാലത്ത് ഇവിടെ സഞ്ചാരികളുടെ എത്തുക പതിവില്ല.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് കബനി യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. പക്ഷേ ഇക്കാലത്ത് വന്യമൃഗങ്ങളെ കാണാനുള്ള സാധ്യത കുറവായതിനാല്‍ ഇവിടെ ആളുകളെത്തുന്നത് കുറവാണ്.