Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » കാലാവസ്ഥ

കഡപ്പ കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കഡപ്പയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈസമയത്തെ കൂടുയ താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം, ഇക്കാലത്ത് കടപ്പയിലേയ്ക്ക് വിനോദയാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. മെയ്, ജൂണ്‍ മാസങ്ങളില്‍ കടുത്തചൂട് അനുഭവപ്പെടും.

മഴക്കാലം

കനത്ത മഴ ലഭിയ്ക്കുന്ന പ്രദേശമല്ല കഡപ്പ. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഒക്ടോബറിലും നവംബറിലും ചിലപ്പോള്‍ മഴയുണ്ടാകാറുണ്ട്. മഴ പെയ്യുമ്പോള്‍ താപനില താഴാറുണ്ട്. മഴക്കാലവും കഡപ്പ സന്ദര്‍ശനത്തിന് നല്ല സമയമല്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ഇവിടെ ശീതകാലം അനുഭവപ്പെടുന്നത്. ഈ സമയമാണ് കഡപ്പ സന്ദര്‍ശനത്തിന് നല്ലത്. ഇക്കാലത്ത് അധികം ചൂട് അനുഭവപ്പെടാറില്ല, രാത്രികാലങ്ങളില്‍ താപനില നന്നേ കുറയാറുണ്ട്.