Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൈലാശഹര്‍

കൈലാശഹര്‍ - ത്രിപുരി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

8

പഴയകാല ത്രിപുരി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൈലാശഹര്‍ . തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമായ വലിയൊരു ജനവിഭാഗത്തിന് ഈ സ്ഥലം സുപരിചിതവും പ്രിയങ്കരവുമാകുന്നത് അവിടെയുള്ള ഉനകോടി കുന്നിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. വരദാനങ്ങളുടെയും ശാപദണ്ഡനങ്ങളുടെയും മഹത് സ്വരൂപമായ പരമശിവന്റെ ശാപം ഗ്രസിച്ച് ശിലാരൂപികളായ് മാറിയ ഒരുകോടി ദേവഗണങ്ങളുടെ സംരക്ഷണ വലയത്തിലാണ് കൈലാശഹറിലെ ജനങ്ങള്‍ നിവസിക്കുന്നത്. ശിലാപാളികളിലും പാറക്കെട്ടുകളിലും അന്തര്‍ലീനമായിരിക്കുന്ന ഈ അഭിശപ്ത രൂപങ്ങള്‍ നൂറ്റാണ്ടുകളായി ഈ ജനതയുടെ കാവല്‍ ദൈവങ്ങളായി ഇവിടെ കുടിയിരിക്കുന്നു.

ത്രിപുര സംസ്ഥാനത്തിലെ ഉത്തരത്രിപുര ജില്ലയുടെ ആസ്ഥാനനഗരമാണ് കൈലാശഹര്‍ . സംസ്ഥാനത്തിന്റെ തെക്കേ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം ബംഗ്ലാദേശുമായാണ് അതിര്‍ത്തി പങ്കിടുന്നത്.

കൈലാശഹറിന്റെ സമ്പന്ന പൈതൃകം

അസാധാരണമായ കോലങ്ങളിലുള്ള പാറകളും അവയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള ആകാരരൂപങ്ങളും കൊണ്ട് സവിശേഷതയാര്‍ജ്ജിച്ച ഉനകോടിയുടെ പ്രത്യക്ഷമായ സ്വാധീനം കൈലാശഹറിനുണ്ട്. ത്രിപുരാബ്ദ എന്ന പേരില്‍ ത്രിപുര കലണ്ടറിന് ജന്മം നല്‍കിയ ജുന്‍ഹര്‍ ഫ എന്ന ത്രിപുര രാജവംശത്തിലെ പഴയൊരു രാജാവിന്റെ ശിവഭക്തനായ പിന്‍ഗാമിയുമായി ബന്ധപ്പെടുത്തിയാണ് പട്ടണത്തിന് ഈ പേര് സിദ്ധിച്ചത്. മവു നദിക്കരയിലുള്ള ഛംബുല്‍ നദിക്കരയിലിരുന്ന് ഇദ്ദേഹം പരമശിവനെ ഉപാസിച്ചതിന്റെ ഫലമായി ഈ പ്രദേശത്തിന് ഛംബുല്‍നഗര്‍ എന്ന ആദിനാമം കരഗതമായി. പിന്നീടാണ് കൈലാശഹര്‍ എന്ന പേരില്‍ ഈ സ്ഥലം പ്രസിദ്ധമായതെന്നാണ് നാട്ടുകാര്‍ക്കിടയിലെ പഴമൊഴി.

അതല്ലാതെ, പരമശിവന്റെ മറ്റൊരു നാമധേയമായ ‘ഹര്‍’, ശിവന്റെ ഇരിപ്പിടമായ കൈലാസ പര്‍വ്വതം എന്നിവയുടെ സങ്കലനമാണ് കൈലാശഹര്‍ എന്നും ഒരു കൂട്ടര്‍ സമര്‍ത്ഥിക്കുന്നു. ഏതായാലും ഏഴാം നൂറ്റാണ്ടില്‍ ത്രിപുര രാജാവായ ആദി ധര്‍മ്മ ഫ ഇവിടെയൊരു മഹായജ്ഞം നടത്തിയത് മുതല്‍ കൈലാശഹര്‍ എന്ന പേരില്‍ ഈ പട്ടണം ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി.

കൈലാശഹറിന്റെ പൈതൃകത്തെ ധന്യമാക്കുന്നവര്‍  

ചെറുതാണെങ്കിലും ഒരു നഗര പഞ്ചായത്തെന്ന അഭിമാനാര്‍ഹമായ പരിവേഷം കൈലാശഹറിനുണ്ട്. ഭൂമിശാസ്ത്രപരമായ വലിപ്പക്കുറവ് ഇതിന്റെ വിഭിന്നങ്ങളായ സാംസ്ക്കാരിക വൈപുല്യത്തിന് അതിര്‍വരമ്പുകളിടുന്നില്ല. അതിപുരാതന കാലം മുതല്‍ക്കേ ബംഗാളികള്‍ ഇവിടെ വേരുറപ്പിച്ചിട്ടുണ്ട്. ത്രിപുരയുടെ സാമൂഹ്യ, സാംസ്ക്കാരിക മണ്ഡലങ്ങളില്‍ വംഗ സംസ്ക്കാരത്തിന്റെ സ്വാധീനം ഒട്ടും ചെറുതല്ലാത്ത വിധത്തില്‍ പ്രകടമാണ്. തദ്ദേശീയരായ നാട്ടുകാരുടെയും മലയോരങ്ങളിലെ ഗിരിനിവാസികളുടെയും ഒന്നിനൊന്ന് വ്യത്യസ്തമായ സാംസ്ക്കാരിക മുദ്രണങ്ങള്‍ മനോഹരമായി ഇവിടെ സമന്വയിച്ചിട്ടുമുണ്ട്.

മതവും ആഘോഷങ്ങളും

മതവും അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങ്ങ്ങളും സാംസ്ക്കാരിക പ്രക്രിയകളും കൈലാശഹറിന്റെ അവിഭാജ്യ ഘടകമാണ്. വര്‍ഷത്തിലേത് മാസവും ഏതെങ്കിലും ആഘോഷവുമായി ബന്ധപ്പെട്ട് നഗരം അലംകൃതമാകും. ഹിന്ദു, മുസ്ലിം, ക്രിസ്തീയ, ബുദ്ധ മതസ്ഥര്‍ സമവായത്തോടെ വാഴുന്ന ഒരു മതനിരപേക്ഷ പ്രദേശം എന്ന നിലയില്‍ കൈലാശഹറിന്റെ ഓരോ മുക്കിലും മൂലയിലും ഈ സാംസ്ക്കാരിക വൈവിധ്യത്തിന്റെ സഹിഷ്ണുതാപരമായ അനുരണനങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണാം. ദുര്‍ഗ്ഗാപൂജയും കാളിപൂജയുമാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍ . എന്നിരുന്നാലും വളക്കൂറുള്ള മണ്ണില്‍ കൂണ് പോലെ വളര്‍ന്ന് വ്യാപിച്ചിട്ടുള്ള ഇതര മത, സാംസ്ക്കാരിക ആഘോഷങ്ങള്‍ക്കും ഇവിടെ മിഴിവും പൊലിമയുമുണ്ട്. ഈദ്, ക്രിസ്തുമസ്, ബുദ്ധപൂര്‍ണ്ണിമ എന്നീ ആഘോഷങ്ങളും വളരെ ആവേശത്തോടെ കൊണ്ടാടുന്നത് അതിന് തെളിവാണ്.

ആകര്‍ഷണങ്ങള്‍

അമ്പലങ്ങള്‍ അലങ്കാരക്കുറികളാകുന്ന മനോഹരമായ പട്ടണമാണ് കൈലാശഹര്‍ . പച്ച പരവതാനി വിതാനിച്ച പോലെ വിശാലമായ തേയിലത്തോട്ടങ്ങള്‍ ഇതിന്റെ ചാരുതയ്ക്ക് കൂടുതല്‍ മിഴിവേകുന്നു. തൊട്ട്തൊട്ടായി കിടക്കുന്ന പതിനാറോളം തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. പതിനാല് ദേവീദേവന്മാരെ കുടിയിരുത്തിയ ചൌദു ദേവോത്തര്‍ മന്ദിര്‍ , പ്രൌഢമായ ലഖി നാരായണ്‍ ബാരി എന്ന കൃഷ്ണക്ഷേത്രം എന്നിവ കൈലാശഹറിന്റെ ജീവത് സ്പന്ദനങ്ങളാണ്. ആ ഉള്‍തുടിപ്പുകള്‍ ഏറ്റുവാങ്ങാതെ കൈലാശഹര്‍ സന്ദര്‍ശനം അപൂര്‍ണ്ണമാണ്.

കൈലാശഹര്‍ പ്രശസ്തമാക്കുന്നത്

കൈലാശഹര്‍ കാലാവസ്ഥ

കൈലാശഹര്‍
33oC / 91oF
 • Haze
 • Wind: S 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൈലാശഹര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കൈലാശഹര്‍

 • റോഡ് മാര്‍ഗം
  ദേശീയപാത-44, കൈലാശഹറിനെ നാടിന്റെ വിവിധ ഭാഗങ്ങളുമായി സുഗമമായി ബന്ധിപ്പിക്കുന്നുണ്ട്. പട്ടണത്തിന്റെ ജീവനാഡിയാണ് ഈ ദേശീയപാത. തലസ്ഥാന നഗരമായ അഗര്‍ത്തലയെയും ഇത് നേരിട്ട് യോജിപ്പിക്കുന്നുണ്ട്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും സ്വകാര്യ ടാക്സികളുമടക്കം ഗതാഗതത്തിന്റെ വിവിധ മാധ്യമങ്ങള്‍ കൈലാശഹറിലെത്താന്‍ സന്ദര്‍ശകര്‍ക്ക് ഉപയുക്തമാക്കാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കൈലാശഹറിന് സ്വന്തമായി റെയില്‍വേ സ്റ്റേഷന്‍ ഇല്ലെങ്കിലും അധികം ദൂരെയല്ലാതെ കുമാര്‍ഘട്ട് പട്ടണത്തില്‍ നിന്ന് അതിനുള്ള സൌകര്യമുണ്ട്. കൈലാശഹറില്‍ നിന്ന് 27 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള കുമാര്‍ഘട്ടിലേക്ക് റോഡ് മാര്‍ഗ്ഗം 50 മിനിട്ടിന്റെ യാത്രാദൈര്‍ഘ്യമേയുള്ളു. കുമാര്‍ഘട്ട് വഴി കടന്ന്പോകുന്ന ഏതാനും ട്രെയിനുകള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകമാകും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തലസ്ഥാനപട്ടണമായ അഗര്‍ത്തലയിലെ സിങര്‍ഭില്‍ വിമാനത്താവളമാണ് കൈലാശഹറിനോട് അടുത്തുള്ള വ്യോമതാവളം. നാടിന്റെ നാനാഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് ഫ്ലൈറ്റുകളുണ്ട്. ഗുവാഹട്ടി, ഇംഫാല്‍ , സില്‍ചര്‍ , കൊല്‍ക്കത്ത, ഡല്‍ഹി എന്നിവ അവയില്‍ ചിലതാണ്. വിമാനത്താവളത്തില്‍ നിന്ന് കൈലാശഹറിലേക്ക് നേരിട്ട് ബസ്സുകളും ടാക്സികളും സന്ദര്‍ശകര്‍ക്ക് ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Feb,Mon
Return On
25 Feb,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Feb,Mon
Check Out
25 Feb,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Feb,Mon
Return On
25 Feb,Tue
 • Today
  Kailashahar
  33 OC
  91 OF
  UV Index: 7
  Haze
 • Tomorrow
  Kailashahar
  26 OC
  79 OF
  UV Index: 7
  Light rain shower
 • Day After
  Kailashahar
  27 OC
  80 OF
  UV Index: 7
  Light rain shower

Near by City