അന്തരീക്ഷ താപനിലയില്‍ ആശാവഹമായ കുറവ് പ്രകടമാകുകയും മിതമായ കാലാവസ്ഥ കാഴ്ചവെക്കുകയും ചെയ്യുന്ന ശൈത്യകാലമാണ് കൈലാശഹര്‍ സന്ദര്‍ശിക്കാന്‍ അഭികാമ്യമായ സമയം. കൈലാശഹറിനോട് ചേര്‍ന്ന്കിടക്കുന്ന സ്ഥലങ്ങള്‍ കാണാനും ഇത് തന്നെയാണ് അനുകൂലമായ സമയം. മഴയുടെ തീവ്രത കുറയുന്ന കാലയളവിലും ഈ പട്ടണം സന്ദര്‍ശിക്കാം. പ്രവിശാലമായ പച്ചപ്പുകള്‍ ഈ സമയത്ത് കൂടുതല്‍ മനോഹാരിത കൈവരിക്കും.
അന്തരീക്ഷ ഊഷ്മാവില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രകടമാക്കുന്ന ചൂട് പിടിച്ച കാലാവസ്ഥയാണ് ഇവിടത്തെ വേനലിന്. അലോസരമുണ്ടാക്കുന്ന ആര്‍ദ്രതയും ചൂടിന് അകമ്പടിയായി സന്ദര്‍ശകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. മാര്‍ച്ചില്‍ തുടങ്ങി മെയ് അവസാനം വരെ നീളുന്ന വേനലില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 35 ഡിഗ്രി സെത്ഷ്യസാണ്. ഈ സ്ഥലം സന്ദര്‍ശിക്കാന്‍ വേനല്‍കാലം അത്രകണ്ട് അനുയോജ്യമല്ല.
ജൂണില്‍ തുടങ്ങി സെപ്തംബര്‍ അവസാനം വരെയുള്ള നാല് മാസങ്ങള്‍ കൈലാശഹറിലെ മഴക്കാലമാണ്. ഈ കാലയളവില്‍ കനത്ത മഴ ഇവിടെ വര്ഷിക്കാറുണ്ട്. പ്രവചനാതീതമായ പേമാരിയും അപൂര്‍വ്വമായി സംഭവിക്കാറുണ്ട്. മണ്‍സൂണിലെ കൈലാശഹര്‍ സന്ദര്‍ശനം ഉദ്ദേശിച്ച ഫലം ചെയ്യണമെന്നില്ല.
ഡിസംബറില്‍ തുടങ്ങി ഫെബ്രുവരി വരെയാണ് കൈലാശഹറിലെ ശൈത്യകാലം. താപനിലയില്‍ കാര്യമായ കുറവൊന്നും ഈ സമയത്ത് പ്രതീക്ഷിക്കാനില്ലെങ്കിലും സുഖപ്രദമായ കാലാവസ്ഥ സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടും. ചിലയിടങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാറുണ്ട്.