Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » കാലാവസ്ഥ

കാളഹസ്‌തി കാലാവസ്ഥ

ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയിലുള്ള സമയമാണ്‌ ശ്രീകാളഹസ്‌തി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌്‌ ചൂട്‌ കുറവായിരിക്കും. അന്തരീക്ഷത്തിലെ ജലാംശവും കുറവായതിനാല്‍ സ്ഥലങ്ങള്‍ കാണാന്‍ പോകുന്നതും മറ്റും സന്തോഷകരമായ അനുഭവമായിരിക്കും. ഈ കാലയളവിലാണ്‌ പട്ടണത്തിലെ ഉത്‌്‌സവങ്ങളില്‍ അധികവും അരങ്ങേറുന്നത്‌. ഇക്കാരണങ്ങളാല്‍ ശ്രീകാളഹസ്‌തി സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നതും ഈ സമയമാണ്‌.

വേനല്‍ക്കാലം

ആന്ധ്രാപ്രദേശിലെ മറ്റു നഗരങ്ങള്‍ക്ക്‌ സമാനമാണ്‌ ഇവിടെയും വേനല്‍ക്കാലം. പുറത്തിറങ്ങാന്‍ പോലും കഴിയാത്തത്ര ചൂടാണ്‌ വേനല്‍ക്കാലത്ത്‌ ഇവിടെ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ താപനില 42 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. ഫെബ്രുവരി അവസാനം മുതല്‍ മെയ്‌ അവസാനം വരെയാണ്‌ വേനല്‍ക്കാലം.

മഴക്കാലം

മഴക്കാലം ജൂണ്‍ മധ്യത്തോടെ ആരംഭിച്ച്‌ ആഗസ്‌റ്റില്‍ അവസാനിക്കും. ഇവിടെ സാധാരണയായി നല്ല മഴയാണ്‌ ലഭിക്കുന്നത്‌. കാറ്റ്‌ അനുകൂലമാണെങ്കില്‍ ചിലപ്പോള്‍ മഴ പേമാരിയായി മാറും. മഴക്കാലത്ത്‌ ചൂട്‌ കുറയുകയും സുഖരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. ഇതും മഴയുടെ തോത്‌ വര്‍ദ്ധിക്കാന്‍ കാരണമാകാറുണ്ട്‌.

ശീതകാലം

ഉത്തരേന്ത്യയില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ശ്രീകാളഹസ്‌തിയിലെ ശൈത്യകാലം. ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുന്ന തണുപ്പുകാലം ഫെബ്രുവരി മധ്യം വരെ തുടരും. ഈ മൂന്ന്‌ മാസക്കാലയളവില്‍ ഇവിടുത്തെ താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ സ്ഥിരമായി നില്‍ക്കും. ഈ സമയം ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. രാത്രിയില്‍ തണുപ്പ്‌ അനുഭവപ്പെടുമെങ്കിലും കഠിനമായ തണുപ്പുണ്ടാകില്ല.