Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍പ » കാലാവസ്ഥ

കല്‍പ കാലാവസ്ഥ

വേനല്‍ക്കാലമാണ് കല്‍പ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. നടന്നു സ്ഥലങ്ങള്‍ കാണാനും മലകയറാനുമെല്ലാം പറ്റിയ സമയമാണിത്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. ഈ സമയത്തെ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്, രാത്രിയില്‍ ചൂട് 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. വേനല്‍ക്കാലമാണെങ്കിലും ഇക്കാലത്ത് കല്‍പയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ തണുപ്പിനെച്ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കൂടി കയ്യില്‍ കരുതണം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇവിടുത്തെ മഴ പ്രവചിക്കാന്‍ കഴിയാത്തതാണ്. ഇക്കാലത്ത് കല്‍പ സന്ദര്‍ശിയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കുട, മഴക്കോട്ട് തുടങ്ങിയവ കയ്യില്‍ക്കരുതണം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച വരെയാണ് ശീതകാലം. ഈ സമയത്ത് കല്‍പയില്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഇക്കാലത്ത് താപനില -10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. തണുപ്പുകാലത്തെ കൂടിയ താപനില 10 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. തണുപ്പ് അധികം സഹിയ്ക്കാന്‍ കഴിയാത്തവര്‍ ഇക്കാലത്ത് കല്‍പ യാത്രയ്ക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്, മഞ്ഞും മറ്റും കാണാനാഗ്രഹിയ്ക്കുന്നവര്‍ക്കാണെങ്കില്‍ യാത്രചെയ്യുകയും ചെയ്യാം.