Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാംശേത് » കാലാവസ്ഥ

കാംശേത് കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് പച്ചപ്പ്‌ കുറഞ്ഞു  ചൂടും വരള്‍ച്ചയും അനുഭവപ്പെടും. സാധാരണ ഉഷ്ണ മേഖല പ്രദേശങ്ങളിലെ പോലെ താപ നില 25- 35  ഡിഗ്രീ സെല്‍ഷ്യസ്. ഇതില്‍ നിന്നും വ്യത്യസ്തമായി സാധാരണയില്‍ കവിഞ്ഞ  ചൂടാണ് ഈയിടെയായി കാംശേതില്‍ അനുഭവപ്പെടുന്നത്.

മഴക്കാലം

മഴക്കാലമാണ് കാംശേതിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ പറ്റിയ കാലം .പാര  ഗ്ലൈഡിംഗ് വിനോദങ്ങള്‍ നിര്‍ത്തി വച്ചിട്ടുണ്ടാകുമെങ്കിലും തടാക ക്കാഴ്ച തുടങ്ങി ഏറെ  ഭംഗിയുള്ള കാഴ്ചകള്‍  കാണാന്‍ പറ്റിയ സമയം തന്നെ യാണ് മഴക്കാലം. താപനില 18-28 ഡിഗ്രീ സെല്‍ഷ്യസിനും ഇടയ്ക്കായിരിക്കും   തണുത്ത കാറ്റായിരിക്കും അനുഭവപ്പെടുക.

ശീതകാലം

ശീതകാലം പാര ഗ്ലൈഡിംഗ്  മുതല്‍ മനോഹര പ്രകൃതി ക്കാഴ്ചകളും  സ്വാസ്ഥ്യ ജീവിതവും  വരെ വാഗ്ദാനം ചെയ്യുന്നു. താപനില 16 -24 നും ഇടയ്ക്കായിരിക്കും.  ഒരു വിനോദമെന്ന നിലയില്‍  പാര ഗ്ലൈഡിംഗ് ആണ് മുഖ്യ കാംശേതിന്റെ ആകര്‍ഷണം. അതിനാല്‍ തന്നെ ശീതകാലം അതിനു പറ്റിയ സമയമാണ്.  എന്നാല്‍  തണുപ്പ് പ്രതിരോധിക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ കരുതണം.